ആറുവയസുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദനം

എറണാകുളം കൊച്ചി തോപ്പുംപടിയില്‍ ആറ് വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച് പിതാവ്. ആന്റണി രാജുവിനെയാണ് സംഭവത്തില്‍ പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
നാട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് സംഭവത്തില്‍ ഇടപെട്ടത്. കുട്ടിയുടെ ദേഹത്ത് മുഴുവന്‍ മര്‍ദനമേറ്റ പാടുകള്‍ ആയിരുന്നെന്നും വിവരം. ഇതേതുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഇയാള്‍ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇയാള്‍ക്കൊപ്പമാണ് കുട്ടി താമസിക്കുന്നത്. ഇടക്കിടയ്ക്ക് കുഞ്ഞിനെ മര്‍ദിക്കുമായിരുന്നു.
വിദേശത്തേക്ക് പോകാന്‍ നീക്കം നടത്തിയിരുന്ന ആന്റണി രാജു കുട്ടിയെ കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെയാണ് മര്‍ദനം കൂട്ടിയതെന്നും വിവരം. പഠിക്കുന്നില്ലെന്നാണ് ആന്റണി രാജുവിന്റെ വിശദീകരണം. പൊലീസ് ഇയാള്‍ക്ക് എതിരെ കേസെടുത്തു. കുട്ടിയെ ശിശുക്ഷേമ ഭവനിലേക്ക് മാറ്റി.
Story Highlights: Father brutally beats six-year-old girl in ernakulam thoppumpady
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here