കൈവിരൽ മുറിഞ്ഞ കുഞ്ഞിന് ചികിത്സ നിഷേധിച്ചെന്ന് പരാതി; സംഭവം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ

മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഒരു വയസുള്ള കുഞ്ഞിന് ചികിത്സ നിഷേധിച്ചെന്ന് പരാതി. വെളിമുക്ക് ആലുങ്ങൽ സ്വദേശി ഷാഹുൽ ഹമീദ്- ഷക്കീല ദമ്പതികളുടെ കുഞ്ഞിന് ചികിത്സ നിഷേധിച്ചുവെന്നാണ് ആരോപണം.
കൈവിരൽ മുറിഞ്ഞു ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് 20 മിനുട്ട് കഴിഞ്ഞും ചികിത്സ ലഭ്യമായില്ല. 20 മിനുട്ടോളം രക്തം ഒലിച്ചു കരയുന്ന കുഞ്ഞുമായി ആശുപത്രിയിൽ തുടർന്നു.
കുട്ടിക്കൊപ്പം താനും കരയണോ?, കുട്ടിയുടെ കൈ പച്ചക്ക് തുന്നുമെന്ന് ഡോക്ടർ പറഞ്ഞുവെന്നും മാതാവ് ഷക്കീല ട്വന്റിഫോറിനോട് പറഞ്ഞു.
ചികിത്സ നൽകാത്തത് ചോദ്യം ചെയ്ത യുവാവിനെതിരെ ഡോക്ടറുടെ പരാതിയിൽ പൊലീസ് കേസ് എടുത്തെന്നും പരാതിയുണ്ട്.വിഷയത്തിൽ ഡിഎംഒ അന്വേഷണം നടത്തുന്നുണ്ടെന്നാണ് ആശുപത്രിയുടെ വിശദീകരണം.
Story Highlights : Complaint that child was denied treatment at Tirurangadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here