ശ്രീലങ്കയ്ക്ക് വിജയലക്ഷ്യം 133 റണ്‍സ്; ശ്രീലങ്ക 9 ഓവറിൽ 54 /2

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 133 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തു. ഋതുരാജ് – ധവാൻ ഓപ്പണിങ് കൂട്ടുകെട്ട് ഏഴ് ഓവറില്‍ 49 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും പിന്നീട് എത്തിയവർ കൃത്യമായ ഇടവേളകളിൽ പുറത്താവുകയായിരുന്നു. 23 പന്തില്‍ ഒന്നു വീതം ഫോറും സിക്‌സും സഹിതം 29 റണ്‍സെടുത്ത് ദേവ്ദത്ത് അരങ്ങേറ്റം ഗംഭീരമാക്കി. ശിഖര്‍ ധവാനാണ് ടോപ്‌സ്‌കോറര്‍. 42 പന്തില്‍ നിന്നാണ് ധവാന്‍ 40 റണ്‍സ് നേടിയിത്. 13 പന്തില്‍ ഏഴ് റണ്‍സ് കണ്ടെത്താനേ സഞ്ജുവിന് കഴിഞ്ഞുള്ളൂ.
ഋതുരാജ് ഗെയ്ക്ക്വാദ്, ശിഖര്‍ ധവാന്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, നിധീഷ് റാണ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.ഒടുവിൽ വിവരം ലഭിക്കുമ്പോൾ ശ്രീലങ്ക 9 ഓവറിൽ 54/2 എന്ന നിലയിലാണ്.വരുൺ ചക്രവർത്തിയും ഭുവനേശ്വർ കുമാറും ഓരോ വിക്കറ്റ് വീതം നേടി.
കൃണാൽ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ടീമില്‍ മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. നാല് താരങ്ങള്‍ അരങ്ങേറ്റം കുറിച്ചു. പ്ലെയിങ് ഇലവനിലുണ്ടായത് അഞ്ച് ബാറ്റ്‌സ്മാന്‍മാരും ആറു ബൗളര്‍മാരും. ഒപ്പം മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കലും സഞ്ജു സാംസണും ഇന്ത്യക്കായി ഒരുമിച്ച് കളിച്ചു എന്ന പ്രത്യേകതയും ഉണ്ട്. ഋതുരാജ് ഗെയ്ക്ക്വാദ്, ദേവ്ദത്ത് പടിക്കല്‍, ചേതന്‍ സക്കറിയ, നിധീഷ് റാണ എന്നിവരാണ് ഇന്ത്യക്കായി അരങ്ങേറിയത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here