Advertisement

നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ

July 28, 2021
Google News 1 minute Read
kerala police fb post

നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം അറസ്റ്റിൽ. പള്ളിക്കലിൽ 15 വയസുകാരി കെണിയിൽ അകപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഓൺലൈൻ ക്ലാസിന് വേണ്ടി വാങ്ങി കൊടുത്ത ഫോൺ വഴിയാണ് ഇവർ ചങ്ങാത്തം സ്ഥാപിച്ചത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടെയാണു പെൺകുട്ടികളുടെ നമ്പറുകൾ ഇവർ കരസ്ഥമാക്കുന്നത്. കേരള പൊലീസ് ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

പഠനാവശ്യങ്ങൾക്കായി കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുമ്പോൾ അവയുടെ ഉപയോഗത്തിൽ രക്ഷിതാക്കൾ തികഞ്ഞ ജാഗ്രത പുലർത്തേണ്ടതാണ്. കുട്ടികളെ സൗഹൃദത്തിലൂടെ വലയിലാക്കി ചൂഷണം ചെയ്യുന്ന സംഘങ്ങൾ വ്യാപകമാണ്. ഓൺലൈൻ ഗ്രൂപ്പുകളിൽ നിന്നും സാമൂഹികമാധ്യമങ്ങളിൽ നിന്നും നമ്പരുകൾ ശേഖരിച്ചാണ് സംഘം കെണിയൊരുക്കുന്നത്. മരണമുറി, അറയ്ക്കൽ തറവാട് എന്നീ പേരുകളിലെ വാട്സ് ആപ് ഗ്രൂപ്പുകളിൽ അശ്ലീല ചർച്ചകളും ദൃശ്യങ്ങളുമാണെന്ന കണ്ടെത്തലിന്റെ പുറത്ത് ഇത്തരം ഗ്രൂപ്പുകൾ സൈബർ വിംഗിന്റെ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പോലീസ് പിടിയിൽ നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘത്തെ പള്ളിക്കൽ പൊലീസ് അറസ്റ്റ്‌ചെയ്തു. പള്ളിക്കലിൽ 15 വയസ്സുകാരി കെണിയിൽ അകപ്പെട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഓൺലൈൻ ക്ലാസിന് വേണ്ടി വാങ്ങി കൊടുത്ത ഫോൺ വഴിയാണ് ഇവർ ചങ്ങാത്തം സ്ഥാപിച്ചത്. ഫെയ്‌സ് ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടെയാണു പെൺകുട്ടികളുടെ നമ്പറുകൾ ഇവർ കരസ്ഥമാക്കുന്നത്.

പഠനാവശ്യങ്ങൾക്കായി കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുമ്പോൾ അവയുടെ ഉപയോഗത്തിൽ രക്ഷിതാക്കൾ തികഞ്ഞ ജാഗ്രത പുലർത്തേണ്ടതാണ്. കുട്ടികളെ സൗഹൃദത്തിലൂടെ വലയിലാക്കി ചൂഷണം ചെയ്യുന്ന സംഘങ്ങൾ വ്യാപകമാണ്. ഓൺലൈൻ ഗ്രൂപ്പുകളിൽനിന്നും സാമൂഹികമാധ്യമങ്ങളിൽനിന്നും നമ്പരുകൾ ശേഖരിച്ചാണ് സംഘം കെണിയൊരുക്കുന്നത്. മരണമുറി, അറയ്ക്കൽ തറവാട് എന്നീ പേരുകളിലെ വാട്സ് ആപ് ഗ്രൂപ്പുകളിൽ അശ്ലീല ചർച്ചകളും ദൃശ്യങ്ങളുമാണെന്ന കണ്ടെത്തലിന്റെ പുറത്ത് ഇത്തരം ഗ്രൂപ്പുകൾ സൈബർ വിംഗിന്റെ നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസം പള്ളിക്കൽ പോലീസ് അറസ്റ്റുചെയ്ത സംഘത്തിൽനിന്ന് പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് അവയുടെ അഡ്മിൻമാരുൾപ്പെടെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. ഗ്രൂപ്പുകളിലേക്ക് പെൺകുട്ടികളുടെ നമ്പരുകൾ ചേർത്താണ് വലയൊരുക്കുന്നത്. പിന്നീട് നമ്പരുകൾ വിവിധ ഗ്രൂപ്പുകൾക്കും സംഘം കൈമാറും. ഈ നമ്പരുകൾ വഴി പെൺകുട്ടികളെ ചൂഷണം ചെയ്ത് പീഡനത്തിനുവരെ സംഘങ്ങൾ ഇരയാക്കുന്നതായാണ് ലഭിക്കുന്ന സൂചനകൾ.

ഗ്രൂപ്പുകളിൽ അംഗങ്ങളായവരിൽ ഭൂരിഭാഗവും ലഹരിയുപയോഗത്തിന് അടിമകളാണ്. മനോനില തകരാറിലായതും അക്രമവാസന പുലർത്തുന്നതുമായ നിലയിലാണ് ഇവരുടെ പെരുമാറ്റവും, സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന സന്ദേശങ്ങളും. വ്യത്യസ്ത ജില്ലകളിൽ നിന്നുള്ളവരാണ് ഗ്രൂപ്പ് അംഗങ്ങളിൽ പലരും. രഹസ്യസന്ദേശങ്ങൾ കൈമാറുന്നതിന് കോഡ് ഭാഷകൾ ഇവർ ഉപയോഗിക്കുന്നുണ്ട്. അതിനാൽ രക്ഷിതാക്കൾ തീർച്ചയായും ജാഗ്രത പാലിക്കുക.

Read Also: രക്ഷകർത്താക്കൾ ശ്രദ്ധിക്കുക, ഓൺലൈൻ ഗെയിമുകളിൽ മറഞ്ഞിരിക്കുന്ന അപകടങ്ങൾ ; മുന്നറിയിപ്പുമായി കേരള പൊലീസ്

Story Highlights: kerala police fb post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here