അഫ്ഗാനിസ്ഥാനിൽ ഹാസ്യതാരത്തെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഹാസ്യനടൻ ഖാഷയെ താലിബാൻ തീവ്രവാദികൾ കൊലപ്പെടുത്തിയതായാണ് വാർത്തകൾ. ഖാഷയെ തോക്കുധാരികൾ മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഖാഷയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം മരത്തിൽ കെട്ടിയിട്ട് കഴുത്തറുത്ത് കാന്നുവെന്നാണ് വാർത്തകൾ. കൊലപാതകത്തിന് പിന്നിൽ താലിബാൻ ആണെന്ന് താരത്തിന്റെ കുടുംബവും ആരോപിക്കുന്നു. എന്നാൽ താലിബാൻ ഇക്കാര്യം നിഷേധിക്കുകയാണ്. ഖാഷയെ മർദിക്കുന്ന ദൃശ്യം താലിബാൻ വിരുദ്ധ പഷ്തൂൺ തഹഫൂസ് പ്രസ്ഥാനത്തിന്റെ പ്രവർത്തകനായ ഇഹ്‌തെഷം അഫ്ഗാൻ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
An Afghan comedian from Kandahar, who made people laugh, who speaks joy and happiness and who was harmless, was killed brutally by Taliban terrorists. He was taken from his home. pic.twitter.com/SHSeY3t9DK
— Ihtesham Afghan (@IhteshamAfghan) July 27, 2021
അതേസമയം, താലിബാൻ തീവ്രവാദികളും അഫ്ഗാൻ സൈന്യവും തമ്മിലുള്ള തുറന്ന പോരിൽ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്യുന്ന സാധാരണക്കാരുടെയും കുട്ടികളുടെയും എണ്ണത്തിൽ വൻ വർധനവാണുള്ളതെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ പറയുന്നു. മെയ്, ജൂൺ മാസത്തിൽ മാത്രം 2400 അഫ്ഗാൻ പൗരൻമാർ പരുക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടന്ന് യുഎൻ കണക്കുകൾ സൂചിപ്പിച്ചു.
Story Highlights: khasha zwan killed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here