രഞ്ജിനി ഹരിദാസിനെതിരെ തൃക്കാക്കര നഗരസഭാധ്യക്ഷയുടെ പരാതി

രഞ്ജിനി ഹരിദാസിനെതിരെ പരാതി നല്‍കി നഗരസഭാധ്യക്ഷ അജിതാ തങ്കപ്പന്‍. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് പരാതി. തൃക്കാക്കരയില്‍ നായ്ക്കളെ കൊന്നൊടുക്കിയ സംഭവത്തില്‍ രഞ്ജിനി ഹരിദാസ് കഴിഞ്ഞദിവസം പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ അധ്യക്ഷ പരാതി നല്‍കിയത്.
നഗരസഭയ്ക്ക് നേരെ നടക്കുന്ന ആരോപണങ്ങളിലേക്ക് തന്നെ അനാവശ്യമായി വലിച്ചിഴച്ചുവെന്നാരോപിച്ചാണ് അജിതാ തങ്കപ്പന്‍ പരാതി നല്‍കിയത്. തന്റെ ചിത്രം ഉപയോഗിച്ച് സഭ്യമല്ലാത്ത ഭാഷയില്‍ പ്രചാരണം നടത്തി. തൃക്കാക്കര എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. നടന്‍ അക്ഷയ് രാധാകൃഷ്ണനെതിരെയും അധ്യക്ഷ പരാതി നല്‍കിയിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിലെ പോസ്റ്ററുകളുടെ സ്‌ക്രീന്‍ഷോട്ട് അടക്കമാണ് അജിത പരാതി നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് 30 നായ്ക്കളുടെ ജഡം തൃക്കാക്കര നഗരസഭാ യാര്‍ഡില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഹൈക്കോടതി ഇടപെടുകയും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
നഗരസഭയുടെ നിര്‍ദേശ പ്രകാരമാണ് നായ്ക്കളെ കൊന്നത് എന്ന് പ്രതികള്‍ മൊഴി നല്‍കിയതായി സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിനിയുടെ നേതൃത്വത്തില്‍ മൃഗസ്നേഹികള്‍ തൃക്കാക്കരനഗരസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here