Advertisement

മാൽദീവ്സിൽ വച്ച് പുറത്തുപോയത് ക്ലബിന്റെ അനുവാദത്തോടെ; പുറത്താക്കപ്പെട്ട പരിശീലകൻ

July 29, 2021
Google News 2 minutes Read
controversy bengaluru fc cup

മാൽദീവ്സിൽ എഎഫ്സി കപ്പ് കളിക്കാൻ പോയി കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് ബെംഗളൂരു എഫ്സിയെ രാജ്യത്തുനിന്ന് പുറത്താക്കിയത് വലിയ വാർത്ത ആയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച മൂന്ന് പേരെ ക്ലബ് പുറത്താക്കുകയും ചെയ്തു. എന്നാൽ, ക്ലബിൻ്റെ അനുവാദത്തോടെയാണ് തങ്ങൾ പുറത്തുപോയതെന്നും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ലെന്നുമാണ് ഇപ്പോൾ പുറത്താക്കപ്പെട്ടവരിൽ പെട്ട ഗോൾ കീപ്പിഗ് പരിശീലകൻ ജൂലൻ എസ്നയോള പറയുന്നറത്. ഇതോടെ ഇക്കാര്യം കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങുകയാണ്. (controversy bengaluru fc cup)

ക്ലബ് തൻ്റെ കരാർ റദ്ദാക്കിയെങ്കിലും പ്രതിഫലത്തുക പൂർണമായി നൽകിയിട്ടില്ല എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ല. കാരണം, ക്ലബിൻ്റെ സമ്മതത്തോടെയാണ് തങ്ങൾ ഹോട്ടലിനു പുറത്ത് പോയതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഓസീസ് താരം എറിക് പാർതാലുവിനെ എഎഫ്സി കപ്പ് പരിശീലന ക്യാമ്പിൽ നിന്ന് ബെംഗളൂരു എഫ്സി ഒഴിവാക്കിയതുമായി ബന്ധപ്പെട്ടാണ് വിഷയം വീണ്ടും ചർച്ച ആയത്. താരവുമായി ഒരു വർഷത്തെ കരാർ ബാക്കിനിൽക്കെയാണ് ക്ലബിൻ്റെ നടപടി. ഓസ്ട്രേലിയൻ ഫുട്ബോൾ താരങ്ങളുടെ സംഘടനയായ പ്രൊഫഷണൽ ഫുട്ബോളേഴ്സ് ഓസ്ട്രേലിയയാണ് വാർത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

Read Also: എറിക് പാർതാലുവിനെ പരിശീലന ക്യാമ്പിൽ നിന്ന് ഒഴിവാക്കി ബെംഗളൂരു എഫ്സി

ബെംഗളൂരു എഫ്സി എഎഫ്സി കപ്പ് പരിശീലന ക്യാമ്പ് ആരംഭിച്ചപ്പോൾ അതിൽ പാർതാലു ഉണ്ടായിരുന്നില്ല. തുടർന്ന് താരം ക്ലബ് വിട്ടു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങി. ഇതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ പ്രൊഫഷണൽ ഫുട്ബോളേഴ്സ് ഓസ്ട്രേലിയ വാർത്താകുറിപ്പ് ഇറക്കിയത്.

ക്ലബുമായി പാർത്താലുവിന് കരാർ ബാക്കിയുണ്ടെന്നും അത് പൂർത്തിയാക്കാൻ താരം തയ്യാറാണെന്നും വാർത്താകുറിപ്പിൽ പിഎഫ്എ പറയുന്നു. എന്നാൽ പാർത്താലുവിനെ ബെം​ഗളൂരു ഒഴിവാക്കുകയാണ്. ഇന്ത്യയിൽ തിരികെയെത്താൻ വേണ്ട നടപടിക്രമങ്ങൾ നടത്താൻ താരം പലതവണ ആവശ്യപ്പെട്ടിട്ടും ക്ലബ് അതിനു തയ്യാറായിട്ടില്ല എന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.

പാർതാലു, യുവാനൻ, യുവാൻ എസ്നയോള എന്നിവരാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനു പിന്നാലെ താരങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ക്ലബ് ഉടമ പാർത്ഥ് ജിൻഡാൽ വ്യക്തമാക്കി. യുവാനൻ, എസ്നയോള എന്നിവരെ നേരത്തെ ബെംഗളൂരു റിലീസ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാർത്താലുവിനെതിരെയും ക്ലബ് നടപടി സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, മാറ്റിവച്ച എഎഫ്സി പ്ലേ ഓഫ് മത്സരം ഓഗസ്റ്റ് 15ന് നടക്കും. മാൽദീവ്സ് ക്ലബ് ഈഗിൾസിനെയാണ് അവരുടെ നാട്ടിൽ വച്ച് ബെംഗളൂരു നേരിടുക. മത്സരത്തിൽ വിജയിക്കുന്ന ടീം എടികെ മോഹൻബഗാൻ, മാസിയ, ബസുന്ധര കിംഗ്സ് എന്നീ ടീമുകൾക്കൊപ്പം ഡി ഗ്രൂപ്പിൽ ഇടം നേടും.

Story Highlights: controversy bengaluru fc afc cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here