Advertisement

തെലങ്കാനയിൽ ട്രാൻസ്ജെൻഡർ ക്ലിനിക്കുകൾ; ആദ്യത്തേത് ഹൈദരാബാദിൽ

July 29, 2021
2 minutes Read
India’s first trans clinics

2018 ൽ ആർട്ടിക്കിൾ 377 റദ്ദാക്കിയതിന് ശേഷം ഇന്ത്യയിൽ ക്വീർ ജനവിഭാഗങ്ങൾക്ക് പൊതുസമൂഹത്തിൽ അംഗീകാരം ലഭിച്ച് തുടങ്ങിയിരുന്നു. എന്നാൽ, സമൂഹം മറ്റ് ജനവിഭാഗങ്ങളെ പോലെ ഇവരെ അംഗീകരിക്കാൻ ഇനിയും ഒരുപാട് സമയം എടുത്തേക്കാം. പക്ഷേ ഈ പാതയിൽ ചെറിയ ചുവടുവെപ്പുകൾക്ക് നമ്മൾ തുടക്കമിട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. വിവിധ മെട്രോ നഗരങ്ങളിൽ ട്രാൻസ്‌ജെൻഡർ ജനവിഭാഗങ്ങൾക്ക് പ്രത്യേകമായി നടത്തിപ്പിന് അധികാരമുള്ള ക്ലിനിക്കുകൾ ആരംഭിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം അത്തരമൊരു ചുവടുവെപ്പാണ്.

ഈ പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്‌ 2019 ൽ പാസാക്കിയ ട്രാൻസ്ജെൻഡർ പേഴ്‌സണൽ ആക്റ്റിന്റെ ഭാഗമായാണ്. പദ്ധതിയുടെ തുടക്കം എന്ന നിലയ്ക്ക് ഹൈദരാബാദിൽ രണ്ട് ട്രാൻസ്ജെൻഡർ ക്ലിനിക്കുകൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഇത് പോലെ സമാനമായ സംരഭങ്ങൾ മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും വൈകാതെ വ്യാപിക്കുമെന്നാണ് പ്രതീക്ഷ.

ഹൈദരാബാദ് നഗരത്തിൽ ട്രാൻസ്‌ജെൻഡർ ജനവിഭാഗങ്ങൾക്കിടയിൽ എച്ച്.ഐ.വി. രോഗബാധിതരുടെ നിരക്ക് വളരെ ഉയർന്നതാണ് എന്നതാവാം ഈ പദ്ധതി ഹൈദരാബാദിൽ നിന്ന് തന്നെ ആരംഭിക്കാനുള്ള കാരണങ്ങളിൽ ഒന്നെന്ന് ട്രാൻസ് ആക്റ്റിവിസ്റ്റ് രചന മുദ്രബോയിന ചൂണ്ടിക്കാട്ടി.

Read Also: പരീക്ഷ ദിവസം കോളേജിലേക്കുള്ള ബസ് നഷ്ടപ്പെട്ടു; വിദ്യാർത്ഥിനിയെ കോളേജിലെത്തിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ

“ട്രാൻസ്‌ജെൻഡർ ജനവിഭാഗത്തിനിടയിലെ എച്ച്.ഐ.വി. നിരക്ക് ഹൈദരാബാദിൽ 6.47 ശതമാനമാണ്. ദേശീയ ശരാശരിയായ 3.13 ശതമാനത്തേക്കാൾ വളരെ ഉയർന്ന നിരക്കാണ് ഇത്. ആരോഗ്യരംഗത്തെ നേട്ടങ്ങൾക്ക് വേണ്ടിയുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റിന്റെ (യു.എസ്എ.ഐ.ഡി.) പങ്കാളിയാണ് ഇന്ത്യ. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷനുമായുള്ള സഹകരണത്തിലൂടെ 2030 ആകുമ്പോഴേക്കും എയ്ഡ്‌സ് പൂർണമായി തുടച്ചുനീക്കുക എന്നതാണ് ലക്ഷ്യം”, രചന പറയുന്നു.

“എച്ച്.ഐ.വി. പ്രതിരോധിക്കാനും ട്രാൻസ്‌ജെൻഡർ ജനവിഭാഗത്തിനിടയിൽ ആന്റി റെട്രോവൈറൽ തെറാപ്പി വ്യാപകമാക്കാനുമുള്ള യു.എസ്.എ.ഐ.ഡിയുടെ ശ്രമങ്ങൾക്ക് അനുഗുണമാകുന്ന പദ്ധതിയാണ് ഹൈദരാബാദ് ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി ക്ലിനിക്ക്. ഇത്തരം ക്ലിനിക്കുകൾ ഈ ജനവിഭാഗത്തിന്റെ സാമൂഹ്യ-സാമ്പത്തിക നില മെച്ചപ്പെടുത്താനും ആകെ ക്ഷേമം ഉറപ്പു വരുത്താനും സഹായിക്കും”, അവർ കൂട്ടിച്ചേർത്തു.

രണ്ട് ക്ലിനിക്കുകളാണ് ഹൈദരാബാദിൽ ഈ വർഷം ആരംഭിച്ചിരിക്കുന്നത്. ആദ്യ ക്ലിനിക് ജനുവരി 29 ന് നാരായഗുണ്ടയിൽ പ്രവർടൈഹനം ആരംഭിച്ചപ്പോൾ രണ്ടാമത്തെ ക്ലിനിക് ജൂലൈ 11 ന് ജീഡിമെട്ലയിലാണ് പ്രവർത്തനം ആരംഭിച്ചത്. ഈ ക്ലിനിക്കുകൾ പൂർണമായും ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.

ഹിജഡ, ട്രാൻസ് പുരുഷന്മാർ, ക്രോസ് ഡ്രെസ്‌സേഴ്സ്, ശിവ ശക്തി എന്ന് തുടങ്ങി വിവിധ വിഭാഗങ്ങളിൽപ്പെട്ട ലൈംഗിക ന്യൂനപക്ഷങ്ങൾ ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. പൊതുവായ ആരോഗ്യ സേവനങ്ങൾ, ഹോർമോൺ ചികിത്സയ്ക്കും ലിംഗ നിർണയ പ്രവർത്തനങ്ങൾക്കുമുള്ള മാർഗനിർദ്ദേശങ്ങൾ നൽകൽ, കൗൺസിലിംഗ്, എച്ച്.ഐ.വി. പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള സേവനങ്ങൾ, നിയമപരമായ സഹായങ്ങൾ തുടങ്ങിയവ ഈ ക്ലിനിക്കുകൾ നൽകി വരുന്നു.

Story Highlights: Hyderabad gets India’s first trans clinics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top