Advertisement

മേപ്പയൂരിൽ അധ്യാപക ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

July 29, 2021
2 minutes Read
couple

കോഴിക്കോട് മേപ്പയൂരിൽ അധ്യാപക ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയൂർ പട്ടോനകണ്ടി  പ്രശാന്തിയിൽ കെ.കെ.ബാലകൃഷ്ണനും (72)  ഭാര്യ കുഞ്ഞിമാത (67)യുമാണ് മരിച്ചത്.അടുക്കളയോട് ചേർന്നുള്ള മുറിയിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ചിങ്ങപുരം സി.കെ.ജി. ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകനാണ് ബാല കൃഷ്ണൻ. ഇരിങ്ങത്ത് യു.പി.സ്കൂൾ റിട്ടയേർഡ് അധ്യാപികയാണ് കുഞ്ഞി മാത. വീട്ടിൽ നിന്നും  ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി പോലീസ് പറഞ്ഞു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണമാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

Story Highlights: Teacher couple commited suicide in Meppayur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top