Advertisement

കശ്മീരില്‍ സ്‌കൂള്‍ നിര്‍മ്മിക്കാൻ ഒരു കോടി രൂപ സംഭാവന നല്‍കി അക്ഷയ് കുമാര്‍

July 30, 2021
Google News 2 minutes Read

കശ്മീരില്‍ സ്‌കൂള്‍ നിര്‍മ്മിക്കാൻ ഒരു കോടി രൂപ സംഭാവന നല്‍കി അക്ഷയ് കുമാര്‍.കഴിഞ്ഞ മാസം ബോഡര്‍ സെക്യൂരിറ്റി ഫോഴ്സിലെ (ബിഎസ്എഫ്) ജവാന്‍മാരെ ബോളിവുഡിന്റെ പ്രിയ താരം അക്ഷയ് കുമാർ സന്ദര്‍ശിച്ചിരുന്നു. ചിത്രങ്ങളും വീഡിയോകളും അക്ഷയ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ സന്ദർശനം കഴിഞ്ഞ് ഒരുമാസം കഴിയുമ്പോൾ ബിഎസ്എഫ് സമൂഹമാധ്യമത്തിലൂടെ പുതിയൊരു വിവരം അറിയിച്ചിരിക്കുകയാണ്. കശ്മീരില്‍ സ്‌കൂള്‍ നിര്‍മ്മാണത്തിനായി അക്ഷയ് കുമാര്‍ ഒരു കോടി രൂപ സംഭാവന നല്‍കിയെന്നാണ് ബിഎസ്എഫ് അറിയിച്ചിരിക്കുന്നത്. സ്‌കൂളിന്റെ കല്ലിടല്‍ ചടങ്ങില്‍ അക്ഷയ് വീഡിയോ കോളിലൂടെ പങ്കെടുത്തിരുന്നു. 

https://www.instagram.com/p/CQN5sOdNfYd/?utm_medium=copy_link

അതേസമയം, ജൂലൈ 27ന് റിലീസ് ചെയ്യാനിരുന്ന അക്ഷയ്കുമാറിന്റെ പുതിയ ചിത്രമായ ബെല്‍ബോട്ടത്തിന്റെ റിലീസ് കൊവിഡ് രണ്ടാം തരംഗം മൂലം മാറ്റിവെച്ചു.. രോഹിത്ത് ഷെട്ടി സംവിധാനം ചെയ്യുന്ന സൂര്യവന്‍ശിയിലും അക്ഷയ് കുമാറാണ് നായകന്‍. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുന്നതാണ്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here