Advertisement

സിബിഎസ്ഇ പ്ലസ്​ടു ഫല പ്രഖ്യാപനം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക്

July 30, 2021
Google News 2 minutes Read

സി.ബി.എസ്​.ഇ പ്ലസ്​ടു ഫലം ഇന്ന്​ പ്രസിദ്ധീകരിക്കും. ഉച്ചക്ക്​ രണ്ട്​ മണിയോയൊണ്​ ഔദ്യാഗികമായി ​റിസള്‍ട്ട്​ പ്രസിദ്ധീകരിക്കുന്നത്​. cbse.nic.in അ​ല്ലെങ്കില്‍ cbse.gov.in എന്നീ സൈറ്റകുളിലുടെ ഫലമറിയാം.

ഫലപ്രഖ്യാപനത്തിന്​ മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക്​ റോള്‍ നമ്പർ അറിയുന്നതിന്​ സംവിധാനം സി.ബി.എസ്​.ഇ ഒരുക്കിയിട്ടുണ്ട്​. സി.ബി.എസ്​.ഇ. റോള്‍ നമ്പർ അറിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക്​ ഫലം അറിയാന്‍ സാധിക്കൂ.

cbse.nic.in അ​ല്ലെങ്കില്‍ cbse.gov.in. ഈ വെബ്​സൈറ്റിലെ ലിങ്കിലൂടെ പ്രവേശിച്ച്‌​ വ്യക്തിവിവരങ്ങള്‍ നല്‍കിയാല്‍ റോള്‍ നമ്പർ ലഭ്യമാകും. ഇത്തവണ പരീക്ഷയില്ലാതെ പ്രത്യേക മൂല്യനിർണ്ണയം വഴിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്.

സി.ബി.എസ്​.ഇ റോള്‍ നമ്പർ എങ്ങനെ കണ്ടെത്താം?

  1. സി.ബി.എസ്​.ഇയുടെ ഔദ്യോഗിക വെബ്​സൈറ്റില്‍ പ്രവേശിക്കുക
  2. പേജിന്‍റെ താഴെയായി കാണുന്ന ‘റോള്‍ നമ്പർ ഫൈന്‍ഡര്‍’ എന്ന ലിങ്കില്‍ ക്ലിക്ക്​ ചെയ്യുക
  3. പുതിയ പേജി​ലേക്ക്​ റീഡയറക്​ട്​ ചെയ്യും. അവിടെ ‘Continue’ ഓപ്​ഷന്‍ നല്‍കണം
  4. സി.ബി.എസ്​.ഇ 10 അല്ലെങ്കില്‍ 12 ക്ലാസ്​ തിരഞ്ഞെടുക്കുക
  5. പേര്​, പിതാവിന്‍റെ പേര്​, സ്​കൂള്‍ കോഡ്​ ​അല്ലെങ്കില്‍ ജനനതീയതി, മാതാവിന്‍റെ പേര്​ എന്നിവ നല്‍കുക
  6. ​സെര്‍ച്ച്‌ ബട്ടണില്‍ അമര്‍ത്തിയാല്‍ റോള്‍ നമ്പർ ലഭ്യമാകും

സി.ബി.എസ്​.ഇ 2021 പരീക്ഷഫലം അറിയണമെങ്കില്‍ റോള്‍ നമ്പർ അറിഞ്ഞിരിക്കണം. സി.ബി.എസ്​.ഇ 10ാം ക്ലാസ്​ പരീക്ഷഫലം ഉടന്‍ പുറത്തുവിടുമെന്നാണ്​ വിവരം. സി.ബി.എസ്​.ഇ പരീക്ഷകള്‍ റദ്ദാക്കിയതിനാല്‍ ഇന്റേണൽ മാര്‍ക്കിന്‍റെയും ക്ലാസ്​ ടെസ്റ്റുകളുടെയും അടിസ്​ഥാനത്തിലായിരിക്കും പരീക്ഷഫലം കണക്കാക്കുക.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here