ഉദ്യോഗസ്ഥ നിർദേശങ്ങൾ പ്രായോഗികമല്ല: ക്ഷുഭിതനായി മുഖ്യമന്ത്രി

കൊവിഡ് അവലോകന യോഗത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗസ്ഥ നിർദ്ദേശങ്ങൾ പ്രായോഗികമായില്ലെന്നും ലോക്ഡൗൺ തുടർന്നിട്ടും വ്യാപനം കുറഞ്ഞില്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി.
അടച്ചിടലിന് ബദൽ തേടുകയാണ് സർക്കാർ. ടിപിആർ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ തുടരണോയെന്ന് മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. മറ്റു ശാസ്ത്രീയ മാർഗങ്ങൾ അന്വേഷിക്കണമെന്ന് ഉന്നതല യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദേശം.
സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾ ദീർലനാൾ അടച്ചിടാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ആലോചനയിലേക്ക് കടന്നിരിക്കുകയാണ് സർക്കാർ. ജില്ലാ കളക്ടർമാർക്ക് കൂടുതൽ അധികാരം നൽകിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ അശാസ്ത്രീയ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചു. ജിഎസ്ടി തിരികെ നൽകുന്നതടക്കം കൊവിഡ് അതിജീവന പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും കടകളെയും വാണിജ്യ സ്ഥാപനങ്ങളെയും ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
Read Also:സംസ്ഥാനത്ത് ഇന്ന് 20,772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
അതിനിടെ, സംസ്ഥാനം വാക്‌സിനേഷനിൽ റെക്കോർഡിട്ടു.. ഇന്ന് 4,96,619 പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോട ഏറ്റവും അധികം പേർക്ക് പ്രതിദിനം വാക്സിൻ നൽകിയ ദിവസമായി ഇന്ന്. ഈ മാസം 24ന് 4.91 ലക്ഷം പേർക്ക് വാക്സിൻ നൽകിയിരുന്നു. സംസ്ഥാനത്ത് കൂടുതൽ വാക്സിൻ ലഭ്യമായാൽ ഇതുപോലെ ഉയർന്ന തോതിൽ വാക്സിനേഷൻ നൽകാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തിന് 2.45 ലക്ഷം ഡോസ് വാക്സിൻ കൂടി ലഭ്യമായി. എറണാകുളത്ത് 2 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും തിരുവനന്തപുരത്ത് 45,000 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. സുഗമമായ വാക്‌സിനേഷന് എത്രയും വേഗം കൂടുതൽ വാക്സിൻ ഒരുമിച്ച് കേന്ദ്രം ലഭ്യമാക്കേണ്ടതാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
2.27 lakh #PregnantWomen receive #COVID19 #Vaccines in less than a month – Eligible since July 2, 2021
— PIB in KERALA (@PIBTvpm) July 30, 2021
Training on #vaccination of pregnant women for HCWs across States/UTs completed #PIBKochi @KirenRijiju @BSF_India @PIB_India @CRPF_sector @CISFHQrs @GMSRailway pic.twitter.com/58iIA8wNBd
ഇന്ന് മാത്രം 1,753 വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. സർക്കാർ തലത്തിൽ 1,498 കേന്ദ്രങ്ങളും സ്വകാര്യതലത്തിൽ 255 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 97,507 പേർക്ക് വാക്സിൻ നൽകിയ തിരുവനന്തപുരം ജില്ലയാണ് മുമ്പിൽ. തൃശൂർ ജില്ലയിൽ 51,982 പേർക്ക് വാക്സിൻ നൽകി. എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകൾ 40,000ലധികം പേർക്ക് വാക്സിൻ നൽകി.
സംസ്ഥാനത്ത് 1,37,96,668 പേർക്ക് ഒന്നാം ഡോസും 59,65,991 പേർക്ക് രണ്ടാം ഡോസും ഉൾപ്പെടെ ആകെ 1,97,62,659 പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 39.3 ശതമാനം പേർക്ക് ഒന്നാം ഡോസും 17 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകി. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.
Story Highlights: CM angry covid review meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here