Advertisement

കല്ലായി റെയില്‍പാളത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

July 30, 2021
1 minute Read
Explosive material

കോഴിക്കോട് കല്ലായി റെയില്‍പാളത്തില്‍ സ്‌ഫോടക വസ്തുക്കള്‍ (Explosive material)കണ്ടെത്തി. സ്ഥലത്ത് പൊലീസും ആര്‍പിഎഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയാണ്. സിറ്റി പൊലീസ് കമ്മിഷണറും ബോബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് ഗുഡ്‌സ് ട്രെയിനുകള്‍ ഓടുന്ന പാളത്തില്‍ ഐസ്‌ക്രീം ബോളിനകത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ആദ്യപരിശോധനയില്‍ സ്‌ഫോടക വസ്തുവല്ലെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുവാണെന്ന് സംശയം തോന്നിയതും ബോംബ് സ്‌ക്വാഡിനെ വിവരമറിയിച്ചതും.

കല്ലായില്‍ റെയില്‍പാളത്തിനടുത്തുള്ള വീടിന്റെ പരിസരത്താണ് പരിശോധന നടക്കുന്നത്. കണ്ടെത്തിയ വസ്തു പൊട്ടിച്ചിതറിയതാണ് സ്‌ഫോടക വസ്തുവാണെന്ന് തിരിച്ചറിയാന്‍ സഹായിച്ചത്. ഈ അവശിഷ്ടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശേധന നടക്കുന്നത്. ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തും.

Story Highlights: Explosive material

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top