ഇന്ത്യക്കെതിരെ മികച്ച പ്രകടനം; ഹസരങ്കയ്ക്ക് പിന്നാലെ നാല് ഐപിഎൽ ടീമുകൾ

ഇന്ത്യക്കെതിരായ പരിമിത ഓവർ മത്സരങ്ങളിലെ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരങ്കയെ സ്വന്തമാക്കാൻ ഐപിഎൽ ടീമുകൾ ശ്രമിക്കുന്നു. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം നാല് ഐപിഎൽ ടീമുകളാണ് താരത്തെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. യുഎഇയിൽ നടക്കുന്ന രണ്ടാം പാദ മത്സരങ്ങളിൽ പല വിദേശ താരങ്ങളും കളിക്കാനെത്തില്ലെന്നാണ് വിവരം. ആ താരങ്ങൾക്ക് പകരം ശ്രീലങ്കൻ സ്പിന്നറെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഐപിഎൽ ഫ്രാഞ്ചൈസികൾ. (IPL franchises Wanindu Hasaranga)
ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻ ഹസരങ്കയെ ഏതെങ്കിലും ഐപിഎൽ ടീം സ്വന്തമാക്കുമെന്ന് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. എന്നാൽ, വിദേശ താരം ആയതിനാൽ ഫൈനൽ ഇലവനിൽ ഇടം നേടുക അദ്ദേഹത്തിനു ബുദ്ധിമുട്ടാവും. കാരണം, വിദേശ സ്പിന്നറെ കളിപ്പിക്കാൻ പല ഫ്രാഞ്ചൈസികളും തയ്യാറാവില്ല. ഇന്ത്യൻ സ്പിന്നർക്കാണ് മുൻഗണനയെന്നും മുരളീധരൻ പറഞ്ഞു.
Read Also: പരമ്പര സ്വന്തമാക്കി ശ്രീലങ്ക; മൂന്നാം ട്വൻറി 20 യിൽ ഇന്ത്യയെ 7 വിക്കറ്റിന് തോൽപ്പിച്ചു
ഇന്ത്യക്കെതിരായ ടി-20 പരമ്പര ശ്രീലങ്ക 2-1 എന്ന നിലയിൽ ശ്രീലങ്ക സ്വന്തമാക്കിയിരുന്നു. നിർണായകമായ മൂന്നാം മത്സരത്തിൽ 7 വിക്കറ്റ് ജയമാണ് ആതിഥേയർ കുറിച്ചത്. ഇന്ത്യ ഉയർത്തിയ 82 റൺസ് വിജയലക്ഷ്യം 14.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലങ്ക മറികടന്നു. നാല് ഓവറിൽ വെറും ഒമ്പത് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ വനിന്ദു ഹസരംഗയാണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ കഥ കഴിച്ചത്. ഇന്ത്യക്കായി രാഹുൽ ചഹറാണ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്.
ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നേടിയത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 81 റൺസ്. വിജയലക്ഷ്യം അഞ്ച് ഓവറും മൂന്നു പന്തും ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക മറികടന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 2–1നാണ് അവർ സ്വന്തമാക്കിയത്. ഇതോടെ എട്ടു പരമ്പരകളിലായി തുടർന്നുവന്ന ഇന്ത്യയുടെ വിജയക്കുതിപ്പിനും അഞ്ച് പരമ്പരകളിലായു തുടർന്നുവന്ന ശ്രീലങ്കയുടെ പരാജയ പരമ്പരയ്ക്കും വിരാമം.
നിർണായക മത്സരത്തിൽ ആതിഥേയർക്കു മുന്നിൽ ഇന്ത്യൻ ടീം തകർന്നടിയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 81റൺസ് നേടാനേ ഇന്ത്യക്ക് കഴിഞ്ഞുള്ളൂ. ഇന്ത്യൻ ഇന്നിങ്സിൽ ഋതുരാജ് ഗെയ്ക്‌വാദ്, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ് എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 23 റൺസ് നേടിയ കുൽദീപ് യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
Story Highlights: Four IPL franchises Wanindu Hasaranga
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here