അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഇന്ത്യന്‍ വനിത ഹോക്കി ടീം

ടോക്യോ ഒളിമ്പിക്സിൽ അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഇന്ത്യന്‍ വനിത ഹോക്കി ടീം. കളിയുടെ അന്‍പത്തിയേഴാം മിനിട്ടില്‍ നവനീത് കൗറാണ് ഇന്ത്യയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്.നേരത്തേ ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു. ആദ്യ മൂന്ന് ക്വാര്‍ട്ടറുകളിലും ഗോള്‍ നേടാന്‍ സാധിക്കാതിരുന്ന ഇന്ത്യ മത്സരമവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കിയുള്ളപ്പോഴാണ് ഗോളടിച്ചത്.
ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോട് 5-1 ന്റെ തോല്‍വി വഴങ്ങിയ ടീം, രണ്ടാം മത്സരത്തില്‍ ജര്‍മനിയോട് എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റു. മൂന്നാം മത്സരത്തില്‍ ബ്രിട്ടണ്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ടീമിനെ കീഴടക്കിയത്. നാളെ ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യന്‍ ടീമിന്റെ അവസാന മത്സരം.
അതേസമയം ടോക്യോ ഒളിമ്പിക്‌സില്‍ വനിതാ വിഭാഗം ബോക്‌സിംഗില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഹെയ്ന്‍. 69 കിലോ ഗ്രാം വിഭാഗത്തില്‍ ചൈനീസ് തായ്‌പെയ് താരം നിന്‍ ചിന്‍ ചെന്നിനെ തോല്‍പിച്ചു. സെമി ഫൈനലില്‍ കടന്നതോടെ ലോവ്‌ലിന ബോര്‍ഹെയ്ന്‍ മെഡലുറപ്പിച്ചു.
ലോവ്‌ലിന ഉറപ്പിച്ചത് ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാം മെഡലാണ്. വെല്‍ട്ടര്‍ വെയ്റ്റ് വിഭാഗം മത്സരത്തില്‍ ആദ്യ റൗണ്ടില്‍ കൃത്യമായ മേധാവിത്വം താരം പുലര്‍ത്തിയിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here