കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസ്; പ്രതിയുടെ ജാമ്യ ഹർജി തള്ളി

കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് നൽകിയ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് നടപടി.
Read Also: പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ പരാതിയുമായി കൂടുതല്‍ യുവതികള്‍
ഒരു വർഷത്തോളം കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ജൂൺ പത്തിനായിരുന്നു അറസ്റ്റ്. കഴിഞ്ഞ മാർച്ചിലാണ് മാർട്ടിനൊപ്പം താമസിച്ചിരുന്ന കണ്ണൂർ സ്വദേശിനിയായ മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന യുവതി ശരീരത്തിൽ ഗുരുതര പരുക്കുകളുമായി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ നിന്ന് രക്ഷപ്പെട്ടത്. പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പ്രതിക്കെതിരെ അന്വേഷണം നടത്താൻ പൊലീസ് തയ്യാറായിരുന്നില്ല. യുവതിയുടെ ശരീരത്തിലേറ്റ പരുക്കുകൾ വ്യക്തമാകുന്ന ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് പൊലീസ് അന്വേഷണം നടത്താൻ തയ്യാറായത്. പൊള്ളലേറ്റതും മർദനമേറ്റതിന്റെ പാടുകളാണ് യുവതിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.
Story Highlights: Martin joseph bail appeal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here