കരീബിയൻ പ്രീമിയർ ലീഗിൽ ടീം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് ഉടമകൾ

കരീബിയൻ പ്രീമിയർ ലീഗിൽ ടീം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് ഉടമകൾ. സിപിഎലിൽ കളിക്കുന്ന ബാർബഡോസ് ട്രൈഡൻ്റ്സിനെയാണ് രാജസ്ഥാൻ റോയൽസ് ഉടമകളായ ഇഎം സ്പോർട്ടിംഗ് ഹോൾഡിംഗ്സ് ലിമിറ്റഡ് സ്വന്തമാക്കിയത്. ഇതോടെ ടീം ഇനി മുതൽ ബാർബഡോസ് റോയൽസ് എന്ന് അറിയപ്പെടും. രണ്ട് തവണ സിപിഎൽ നേടിയിട്ടുള്ള ടീമാണ് ബാർബഡോസ് ട്രൈഡൻ്റ്സ്. (Rajasthan Royals Barbados CPL)
2014ൽ കീറോൺ പൊള്ളാർഡിൻ്റെ നായകത്വത്തിലാണ് ബാർബഡോസ് ആദ്യമായി ലീഗ് കിരീടം നേടിയത്. 2019ൽ, ജേസൻ ഹോൾഡർ ടീമിന് രണ്ടാം കിരീടം സമ്മാനിച്ചു. രാജസ്ഥാൻ റോയൽസിൻ്റെ സ്പോർട്ടിംഗ് ഡയറക്ടർ കുമാർ സംഗക്കാരയാണ് ബാർബഡോസ് ട്രൈഡൻ്റ്സിലും ഇതേ ചുമതല വഹിക്കും.
കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമകൾ സിപിഎൽ ടീമായ ട്രിനിഡാഡ് ആൻഡ് ടൊബാഗോയെ സ്വന്തമാക്കിയിരുന്നു. ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് എന്ന പേരിൽ മത്സരിച്ച ഈ ടീം ആണ് പിനീട് സിപിഎൽ കിരീടം നേടിയത്. സിപിഎലിലെ മറ്റൊരു ടീമായ സെൻ്റ് ലൂസിയ സൂക്ക്സ് പഞ്ചാബ് കിംഗ്സിൻ്റെ ഉടമസ്ഥതയിലാണ്.
Read Also: ഐപിഎല്‍ 2021; സെപ്റ്റംബര്‍ 19ന് ആദ്യ മത്സരം ചെന്നൈയും മുംബൈയും തമ്മില്‍
അതേസമയം, കൊവിഡ് വ്യാപനം മൂലം നിർത്തിവച്ച ഐപിഎൽ പുനരാരംഭിക്കുമ്പോൾ ആദ്യപോരാട്ടം ഐപിഎല്ലിലെ എൽ ക്ലാസിക്കോയായി ആരാധകർ കണക്കാക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും തമ്മിൽ നടക്കും. ഐപിഎൽ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് ടീമുകളാണ് ഇത്.
സെപ്റ്റംബർ മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും.
Story Highlights: Rajasthan Royals acquire Barbados CPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here