കെ സുരേന്ദ്രനൊപ്പമുള്ള ചിത്രം കാണിച്ച് തൊഴില്‍ തട്ടിപ്പ്; പിഎസ്പി നേതാവ് അറസ്റ്റില്‍

തൊഴില്‍ തട്ടിപ്പ് കേസില്‍ പിഎസ്പി സംസ്ഥാന പ്രസിഡണ്ട് അറസ്റ്റില്‍. ആലപ്പുഴ കുതിരപ്പന്തി സ്വദേശി കെകെ പൊന്നപ്പനാണ് കായംകുളം പൊലീസിന്റെ പിടിയിലായത്.എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്താതാണ് 17 ലക്ഷം രൂപ തട്ടിയത്. ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രം കാട്ടിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. കേരളത്തിലെ എന്‍ഡിഎ ഘടകകക്ഷിയായിരുന്നു പിഎസ്പി.പി എസ് പി നിലവിൽ എൻ ഡി എ ഘടകകക്ഷി അല്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ മുതിര്‍ന്ന ബിജെപി നേതാവും നിലവിലെ ഗോവ ഗവര്‍ണറുമായ ഇ ശ്രീധരന്‍പിള്ളയോടൊപ്പം കെകെ പൊന്നപ്പന്റേയും ചിത്രം ഉണ്ടായിരുന്നു.ഇയാള്‍ക്കെതിരേയും നേരത്തേയും പരാതികള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here