കുതിരാന്‍ തുരങ്കം എന്ന് തുറക്കുമെന്ന് പറയാന്‍ സംസ്ഥാനത്തിന് അധികാരമില്ല: വി മുരളീധരന്‍

കുതിരാന്‍ തുരങ്കം എന്ന് തുറക്കുമെന്ന് പറയാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. തുരങ്കം എന്ന് തുറക്കുമെന്ന് പറയേണ്ടത് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ്. തുരങ്കം ഉടന്‍ തുറക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ തുടക്കം മുതലെടുത്തത് തെറ്റായ നിലപാടുകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അശാസ്ത്രീയമായ രീതി പിന്തുടരുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണം. വ്യാപാരികള്‍ വലിയ പ്രതിസന്ധിയിലാണ്. കൂടുതല്‍ ദിവസം കടങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. മഹാമാരിയെ രാഷ്ട്രീയമായി ഉപയോഗിക്കരുത്.
കേന്ദ്രമന്ത്രി വി മുരളീധരന്‍ ശാസ്തമംഗലം ശ്രീ രാമകൃഷ്ണ മിഷന്‍ ഹോസ്പിറ്റലിലെ ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ വിതരണം ചെയ്യുന്ന പരിപാടിയില്‍ പങ്കെടുത്തു. ഇതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.
Story Highlights: kerala has no authority to say that kuthiran tunnel will be opened V Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here