Advertisement

സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ, മറ്റാവശ്യങ്ങൾക്ക് നൽകുന്നത് നിരോധിക്കും, ക്രിക്കറ്റ് കലണ്ടറിൽ ഗ്രീൻഫീൽഡും ഉൾപ്പെടുത്തിയിരുന്നു; കായികമന്ത്രി

July 31, 2021
Google News 0 minutes Read

സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ കാരണം സ്റ്റേഡിയം മറ്റാവശ്യങ്ങൾക്ക് നൽകുന്നത് നിരോധിക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹ്‌മാൻ. ക്രിക്കറ്റ് കലണ്ടറിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഉൾപ്പെടുത്തിയിരുന്നു. പക്ഷേ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ അത് നഷ്ടപ്പെട്ടുത്തി. ഇനി ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തില്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ. സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ പുരോഗമിക്കേണ്ടതുണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മറ്റാവശ്യങ്ങൾക്കായി സ്റ്റേഡിയം വിട്ടുകൊടുക്കുന്നത് ശരിയല്ല, ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. സ്റ്റേഡിയങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ ഏതറ്റം വരെയും പോകും. സ്‌പോർട്‌സ് കേരള ലിമിറ്റഡിന്റെ കീഴിലുള്ള എല്ലാ സ്റ്റേഡിയങ്ങളും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ആഗസ്റ്റ് മാസത്തിൽ സ്‌പോർട്‌സ് കേരള ലിമിറ്റഡിന്റെ പ്രഥമ ബോർഡ് യോഗം ചേരുന്നുണ്ട്. ഡയറക്ടറോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ശ്രീജിത്ത് വി നായർ, പ്രസിഡന്റ് സജൻ കെ വർഗ്ഗീസ് തുടങ്ങിയവരും മന്ത്രിക്കൊപ്പം സ്റ്റേഡിയം സന്ദർശിച്ചിരുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here