കടന്നല്‍ കുത്തേറ്റ് സ്ത്രീ മരിച്ചു

ആലപ്പുഴയില്‍ കടന്നല്‍ കുത്തേറ്റ് സ്ത്രീ മരിച്ചു. നൂറനാട് സൂര്യഭവനത്തില്‍ ജഗദമ്മയാണ് മരിച്ചത്. അഞ്ചുവയസുകാരിയായ കുട്ടിയടക്കം രണ്ട് പേരെ അടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.( wasp attack )
മരിച്ച ജഗദമ്മയുടെ വീടിനടുത്തുണ്ടായിരുന്ന കടന്നല്‍ കൂട് ഇളകിയാണ് ആക്രമണമുണ്ടായത്. ഇന്നലെയാണ് ജഗദമ്മയ്ക്ക് കടന്നല്‍ കുത്ത് ഏല്‍ക്കുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനായ കാശി, രക്ഷപെടുത്താനെത്തിയ അടുത്ത വീട്ടിലെ താമസക്കാരിയായ ശാന്തമ്മ എന്നിവര്‍ക്കും കടന്നല്‍ കുത്തേറ്റു. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെയും ശാന്തമ്മയുടെയും ആരോഗ്യ നില തൃപ്തികരമാണ്.
Story Highlights: wasp attack
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here