Advertisement

കൊവിഡ് വാക്‌സിനെടുക്കുന്നവർ ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കരുതെന്ന് വ്യാജ പ്രചാരണം; നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്

August 1, 2021
2 minutes Read
Fake Voice Message

കൊവിഡ് വാക്‌സിൻ എടുക്കുന്നവരും എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ലെന്ന് വ്യാജ പ്രചാരണം. വാക്‌സിനെടുത്ത ശേഷം ചിക്കൻ കഴിച്ച രണ്ട് പേർ മരണപ്പെട്ടുവെന്നും വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്ന വ്യാജ ശബ്ദ സന്ദേശത്തിൽ പറയുന്നു.

വാക്‌സിൻ എടുക്കാൻ പോകുന്നവർ കാറ്ററിംഗുകാർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുതെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരിലാണ് വാട്‌സാപ്പിൽ വ്യാജ ശബ്ദ സന്ദേശം പ്രചരിക്കുന്നത്. ആരോഗ്യവകുപ്പ് സ്‌പെഷ്യൽ ഡയറക്ടർ ഗംഗാദത്തൻ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശം. എല്ലാ ആശാവർക്കർമാരും ഹെൽത്ത് ഇൻസ്‌പെക്ടർമാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയർ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് ശബ്ദ സന്ദേശം തുടങ്ങുന്നത്.

Read Also:ടെറ്റനസ് വാക്സിൻ എടുത്ത ശേഷം കൊവിഡ് വാക്സിനെടുക്കാം; മറിച്ചുള്ള വാദം തെറ്റ് [24 Fact Check]

എന്നാൽ ഇത് വ്യാജമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പകർച്ചവ്യാധി സമയത്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് വാക്‌സിനേഷൻ സംബന്ധിച്ചുള്ള വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ചാണ് കേസെടുക്കുന്നത്. ഇതിന്റെ പിന്നിൽ ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാൻ ആരോഗ്യ വകുപ്പ് സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ട്. ശബ്ദ സന്ദേശത്തിൽ പറയുന്ന ആരോഗ്യവകുപ്പ് സ്‌പെഷ്യൽ ഡയറക്ടർ എന്നൊരു തസ്തിക ഇല്ലെന്നു മാത്രമല്ല ഇതിൽ പറയുന്നത് തികച്ചും തെറ്റാണ്. അതിനാൽ ജനങ്ങൾ ഇതു വിശ്വാസത്തിലെടുക്കരുതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

Story Highlights: Beware of Fake Voice Message; Veena George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top