Advertisement

ടെറ്റനസ് വാക്സിൻ എടുത്ത ശേഷം കൊവിഡ് വാക്സിനെടുക്കാം; മറിച്ചുള്ള വാദം തെറ്റ് [24 Fact Check]

July 30, 2021
1 minute Read
covid vaccine after tt vaccine

ടെറ്റനസ് വാക്സിൻ എടുത്ത ശേഷം കൊവിഡ് വാക്സിനെടുത്തവർ മരണപ്പെട്ടുവെന്ന് വ്യാജ പ്രചാരണം. വാട്ട്‌സ് ആപ്പിലൂടെ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിലാണ് ടി.ടി വാക്സിൻ എടുത്തവർ രണ്ടാഴ്ച കഴിയാതെ കൊവിഡ് വാക്സിൻ എടുക്കരുതെന്ന് പറയുന്നത്.

ഇത്തരത്തിൽ ടിടി എടുത്ത ശേഷം വാക്സിനെടുത്ത മൂന്ന് പേർ മരണപ്പെട്ടുവെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. ഈ ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിലൂടെ വ്യപകമായി പ്രചരിക്കുകയാണ്.

എന്നാൽ ഇത് വ്യാജമാണെന്ന് മുൻ ഐഎംഎ പ്രസിഡന്റ് ഡോ.എബ്രഹാം വർഗീസ് ട്വന്റിഫോറിനോട് പറഞ്ഞു. സംസ്ഥാന സർക്കാരും ആരോഗ്യ വിഭാഗവും ചേർന്ന് വാക്‌സിനേഷൻ ഊർജിതമാക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരം വ്യാജ വാർത്തകൾ പടച്ച് വിടുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: കൊവിഡ് വാക്സിൻ പാർശ്വഫലങ്ങളും, പരിഹാരവും; വാക്സിൻ സംബന്ധിച്ച സംശയങ്ങളും ഉത്തരങ്ങളും [24 Explainer]

കൊവിഡ് വാക്സിനെതിരെ ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് പകർച്ചവ്യാധി നിരോധന നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: covid vaccine after tt vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top