Advertisement

വടകരയിൽ മരണം രണ്ടായി; ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

19 hours ago
1 minute Read

കോഴിക്കോട് വടകര ചോമ്പാല ദേശീയ പാതയിൽ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. ചോമ്പാൽ സ്വദേശി ടി.ടി.നാണു (61) ആണ് മരിച്ചത്. മുക്കാളി കെ എസ് ഇ ബി ഓഫിസിന് സമീപത്ത് രാവിലെ 11 മണിയോടെയാണ് അപകടം. കനത്ത മഴയിൽ വെള്ളം കയറിയ കുഴിയിൽ ബൈക്ക് മറിഞ്ഞ് വിഴുകയായിരുന്നു.

ദേശീയ പാതയുടെ അശാസ്ത്രീയ നിർമ്മാണത്തിൽ വടകരയിൽ ഇതിനകം മരണം രണ്ടായി. കനത്ത മഴയിൽ വെള്ളം കയറിയ കുഴിയിൽ ആക്റ്റീവ ഇരുചക്ര വാഹനം മറിഞ്ഞ് വിഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മാഹി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ടി.ടി.നാണു ചോമ്പാൽ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറാണ് രണ്ടാഴ്ച മുമ്പ് ദേശീയ പാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ ഓട്ടോ ഡ്രൈവർ കുഴിയിൽ കുഴിയിൽ വിണ് മരിച്ചിരുന്നു. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിൽ .സംസ്ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.

അതേസമയം കോഴിക്കോട് തടമ്പാട്ടുതാഴത്ത് ഓടയിൽ വീണ് യുവാവ് മരിച്ചു.തടമ്പാട്ടുതാഴം സ്വദേശി കല്ലൂട്ടി വയൽ ഷംസീർ (46) ആണ് മരിച്ചത്. കാൽവഴുതി വീഴുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Story Highlights : bike fell on pothole on national highway

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top