Advertisement

എല്ലാവർക്കും കൊവിഡ് വാക്സീൻ നൽകിയ രാജ്യത്തെ ആദ്യ നഗരാമായി ഭുവനേശ്വർ

August 2, 2021
1 minute Read

കൊവിഡിനതിരായ പോരാട്ടത്തിൽ വാക്സീൻ നൽകിയ രാജ്യത്തെ ആദ്യ നഗരാമായി ഭുവനേശ്വർ. നൂറ് ശതമാനം പേർക്കും വാക്സീൻ നൽകിയ ആദ്യ ഇന്ത്യൻ നഗരമായി മാറിയിരിക്കുകയാണ് ഭുവനേശ്വർ.ഇതുവരെ ലഭ്യമായ കണക്കുകളിൽ 18,16000 പേർ വാക്സീൻ സ്വീകരിച്ചു. ചില കാരണങ്ങളാൽ കുറച്ചുപേർക്ക് വക്സീൻ എടുക്കാൻ സാധിച്ചില്ല.

മറ്റിടങ്ങളിൽ നിന്ന് ഭുവനേശ്വറിൽ ജോലിക്കായി എത്തിയവർക്കടക്കം വാക്സീൻ ആദ്യ ഡോസ് നൽകി. ഭുവനേശ്വർ മുൻസിപ്പിൽ കോർപ്പറേഷൻ (ബിഎംസി) തെക്ക്-കിഴക്കൻ സോണൽ ഡെപ്യൂട്ടി കമ്മീഷണർ അൻഷുമാൻ രാഥിനെ ഉദ്ധരിച്ച് എഎൻഐയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

ഗർഭിണികളും ആദ്യ ഡോസ് വാക്സീൻ എടുത്തുകൊണ്ടിരിക്കുകയാണ്. ആകെ 55 വാക്സീനേഷൻ കേന്ദ്രങ്ങളുള്ള നഗരത്തിൽ, മുപ്പതോളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും ഉൾപ്പെടും. വാക്സീനേഷൻ പദ്ധതി ലക്ഷ്യം കണ്ടതിൽ ജനങ്ങൾക്ക് നന്ദി പറയുകയാണ് ഇപ്പോൾ നഗരസഭ. 18 വയസിന് മുകളിലുള്ള ഒമ്പത് ലക്ഷം പേർ ബിഎംസിയിൽ ഉണ്ടായിരുന്നു.

അതിൽ 31000 ആരോഗ്യ പ്രവർത്തകരും, 33000 മുൻനിര പ്രവർത്തകരും ഉൾപ്പെടും. 18 മുതൽ 44 വരെയുള്ള 5,17000 പേരും 45 വയസിന് മുകളിൽ 3, 25000 പേരുമാണ് ഇവിടെയുള്ളത്. ജൂലായ് 31-നുള്ളിൽ വാക്സീനേഷൻ പൂർത്തിയാക്കാൻ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുകയായിരുന്നു എന്ന് അൻഷുമാൻ പറഞ്ഞു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top