നാദിർഷ-ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഈശോ നോട്ട് ഫ്രം ബൈബിളി’നെതിരെ പരാതി
ജയസൂര്യ മുഖ്യവേഷത്തിലെ ത്തുന്ന നാദിർഷ ചിത്രം ‘ഈശോ നോട്ട് ഫ്രം ബൈബിളി’നെതിരെ പരാതി. ചിത്രം മതനിന്ദ പടർത്തുമെന്ന് കാണിച്ച് ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ആണ് പരാതി നൽകിയത്. ചിത്രം ക്രിസ്ത്യൻ മത വിശ്വാസികളുടെ വിശ്വാസത്തെ
വ്രണപ്പെടുത്തുമെന്നും നാദിർഷ നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം. എറണാകുളം സെൻട്രൽ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. (complaint against jayasurya movie)
അതേസമയം, ചിത്രത്തിന്റെ പേര് മാറ്റില്ലെന്ന് നാദിർഷ നേരത്തെ അറിയിച്ചിരുന്നു. ക്രിസ്ത്യൻ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന ചില ക്രിസ്ത്യൻ സംഘടനകളുടെയും വൈദികരുടെയും വിമർശനം ഉയർത്തിയിരുന്നു.
താൻ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും നാദിർഷ കൂട്ടിച്ചേർത്തു. തുടർന്നാണ് പ്രതികരണവുമായി നാദിർഷ രംഗത്ത് എത്തിയത്. അതേ സമയം സിനിമയുടെ നോട്ട് ഫ്രം ദ ബൈബിൾ എന്ന ടാഗ്ലൈൻ മാറ്റുമെന്നും നാദിർഷ അറിയിച്ചു.
Read Also: സിനിമയുടെ പേര് മാറ്റില്ല, മത വികാരം വ്രണപ്പെട്ടാല്‍ ഏത് ശിക്ഷയ്ക്കും തയ്യാര്‍; നാദിർഷാ
ക്രിസ്ത്യൻ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം നോട്ട് ഫ്രം ദ ബൈബിൾ എന്ന ടാഗ്ലൈൻ മാത്രം മാറ്റും. അല്ലാതെ തൽക്കാലം ഈശോ എന്ന ടൈറ്റിലും, കേശു ഈ വീടിന്റെ നാഥൻ എന്ന ടൈറ്റിലും മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല, ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നാദിർഷ പ്രതികരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം :
‘ഈശോ ‘ സിനിമയുടെ 2nd motion poster ബുധനാഴ്‌ച്ച (04-08-2021)വൈകിട്ട് 6.00 മണിക്ക്
എന്റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക് . ഞാൻ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ
ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവർത്തിക്കുന്നവർ അറിയാൻ വേണ്ടി മാത്രം ) അതുകൊണ്ട് ക്രിസ്ത്യൻ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം not from the bible എന്ന ടാഗ്line മാത്രം
മാറ്റും . അല്ലാതെ
തൽക്കാലം ‘ഈശോ ‘ എന്ന ടൈറ്റിലും, ‘കേശു ഈ വീടിന്റെ നാഥൻ ‘ എന്ന ടൈറ്റിലും മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല .
എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കൾ ഉള്ള , എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാൻ മനസ്സുള്ള ഒരു കലാകാരൻ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും , വ്രണപ്പെടുത്താനും തക്ക സംസ്കാര ശൂന്യനല്ല ഞാൻ . ‘കേശു ഈ വീടിന്റെ നാഥൻ ‘ ഈശോ ‘ എന്നീ സിനിമകൾ ഇറങ്ങിയ ശേഷം ആ സിനിമയിൽ ഏതെങ്കിലും തരത്തിൽ മത വികാരം വ്രണപ്പെടുന്നുവെങ്കിൽ നിങ്ങൾ പറയുന്ന ഏതു ശിക്ഷക്കും ഞാൻ തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക .
Story Highlights: complaint against jayasurya movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here