സിമോണ ബൈൽസ് തിരിച്ച് വരുന്നു

ജിംനാസ്റ്റിക്സ് താരം സിമോണ ബൈൽസ് തിരിച്ചുവരുന്നു. നാളത്തെ ബീം ടീം മത്സരത്തിൽ സിമോണ ബൈൽസ് മത്സരിക്കും. മാനസിക സമ്മർദത്തെ തുടർന്നാണ് സിമോണ മത്സരങ്ങളിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോൾ പ്രതിസന്ധികളെ അതിജീവിച്ച് കളിക്കളത്തിലേക്ക് അവർ മടങ്ങി വരികയാണ്.
2016 റിയോ ഗെയിംസിൽ നാല് തവണ ഗോൾഡ് മെഡൽ നേടിയ സിമോണ ബൈൽസ് ഫൈനലിൽ പ്രവേശിച്ചിരുന്നു. പ്രതീക്ഷകളുടെ ഭാരം തന്റെ ചുമലുകളിലുണ്ടെന്ന് ബൈൽസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ചിലപ്പോൾ ഇത് താങ്ങാവുന്നതിലും അപ്പുറമാണെന്നും ഒളിമ്പിക്‌സ് എന്നാൽ തമാശയല്ലെന്നും ബൈൽസ് കുറിച്ചിരുന്നു.
ഒളിമ്പിക്‌സിന് മുൻപ് താൻ ഡിപ്രഷൻ അനുഭവിച്ചിരുന്നു എന്ന് ബൈൽസ് തന്നെ വ്യക്തമാക്കിയിരുന്നു. ഒളിമ്പിക് ടീം ഡോക്ടർ ലാറി നാസർ ലൈംഗികമായി ആക്രമിച്ച കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇത്.
അമേരിക്കൻ ജിംനാസ്റ്റിക്‌സ് താരമാണ് സിമോണ ബൈൽസ്. വനിതകളുടെ ടീം ഓൾറൗണ്ട് വിഭാഗത്തിൽ അമേരിക്ക വിജയിച്ചത് സിമോണയുടെ പ്രകടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. 2013നുശേഷം ജിംനാസ്റ്റിക്‌സ് വിഭാഗത്തിൽ പതിന്നാലു മെഡലുകളിൽ പത്തുസ്വർണവുംം നേടിയ ആദ്യ വനിതയാണ് ഇവർ.
Story Highlights: simone biles come back
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here