മാനസക്കേറ്റത് മൂന്ന് വെടികളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; അന്വേഷണ സംഘം കർണാടകയിലും

കോതമംഗലത്ത് കൊല്ലപ്പെട്ട ദന്ത ഡോക്ടർ മാനസയ്ക്ക് മൂന്ന് വെടിയേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് . തലയ്ക്ക് രണ്ട് തവണ വെടിയേറ്റുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലെ ഡോക്ടർ മാനസയ്ക് മൂന്ന് തവണ വെടിയേറ്റു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രണ്ട് തവണ തലയ്ക്കും, വലത് നെഞ്ചിന് താഴെ ഒരു തവണയുവാണ് വെടിയേറ്റതെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ടിലുണ്ട്. മരണകാരണം തലയ്‌ക്കേറ്റ വെടിയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അതേസമയം ബിഹാറിന് പുറമേ കർണാടകയിലും അന്വേഷണ സംഘം എത്തിയിട്ടുണ്ട്. രഖിലിനെ ബിഹാറിൽ നിന്നും തോക്ക് വാങ്ങാൻ സഹായിച്ചത് ബംഗളൂരുവിൽ വച്ച് പരിചയപ്പെട്ട സുഹ്യത്തെന്നും പൊലീസിന് വിവരം ലഭിച്ചു. കോതമംഗലം എസ്ഐയുടെ നേതൃത്യത്തിൽ
അന്വേഷണ സംഘം ഇന്നലെ രാത്രി ബീഹാറിലേയ്ക്ക് പുറപ്പെട്ടിരുന്നു. അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ കൂടുതൽ വസ്തുതകൾ വരുത്തുന്നതിനു വേണ്ടി രാഖിലിന്റെ സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചു. ആദിത്യൻ അടക്കമുള്ള 6 സുഹൃത്തുക്കളെയാണ് പൊലീസ് വീണ്ടും ചോദ്യം ചെയ്യുക. മാനസയുടെ സുഹൃത്തുക്കളിൽനിന്നും ഇന്നലെ പൊലീസ് മൊഴിയെടുത്തിരുന്നു.
Story Highlights: manasa postmortem report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here