Advertisement

രാജ്യത്ത് 30,549 പുതിയ കൊവിഡ് കേസുകൾ; 422 മരണവും

August 3, 2021
2 minutes Read
covid

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,549 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളും 422 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസത്തേതിലും 24 ശതമാനം കുറവാണ് ഇന്നലത്തെ പ്രതിദിന കണക്കിൽ ഉണ്ടായത്.

38,887 പേർ രോഗമുക്തി നേടിയതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ 4.04 ലക്ഷരാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,549 പുതിയ പോസിറ്റീവ് കേസുകൾ മായി.രോഗമുക്തി നിരക്ക് തുടർച്ചയായി ഉയരുന്നത് രാജ്യത്ത് ആശ്വാസ കണക്കായി .പ്രതിദിന ടി പി ആർ രണ്ട് ശതമാനത്തിൽ താഴെ തുടരുന്നു.

Read Also:കൊവിഡ് മൂന്നാം തരംഗം നേരിടുന്നതിന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

ഇപ്പോൾ കൊവിഡ് കേസുകളിലുണ്ടാകുന്ന വർധന മൂന്നാം തരംഗത്തിന്‍റെ തുടക്കമാണോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. രാജ്യത്തെ കൊവിഡ് കേസുകളിൽ പകുതിയോളവും കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ്. ഇവിടങ്ങളിൽ നിയന്ത്രണങ്ങളിൽ കർശനമാക്കണമെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിർദേശം.

Read Also:COVID WAR 24X7 ഇത് നമ്മള്‍ ഒരുമിച്ച് നയിക്കുന്ന യുദ്ധം; ഈ യുദ്ധം ജയിച്ചേ മതിയാകൂ

Story Highlights: Todays Covid Cases india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top