Advertisement

ത്രിപുരയിൽ ഭീകരാക്രമണം; രണ്ട് ബി.എസ്.എഫ്. ജവാന്മാർക്ക് വീരമൃത്യു

August 3, 2021
1 minute Read
Tripura terrorist attack

ത്രിപുരയിൽ തീവ്രവാദി ആക്രമണത്തിൽ രണ്ട് ബി.എസ്.എഫ് ജവാൻമാർക്ക് വീരമൃത്യു. ദലായി ജില്ലയിലെ അതിർത്തിയോട് ചേർന്ന് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്‌പെക്ടർ ഭുരു സിങ്, കോൺസ്റ്റബിൾ രാജ്കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് അക്രമണമുണ്ടായത്. പട്രോളിങ് ഡ്യൂട്ടിയിലുള്ള ജവാൻമാരെ ഭീകരർ ഒളിഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ നിരോധിത സംഘടനയായ നാഷണൽ ലിബറേഷൻ ഫണ്ട് ഓഫ് ത്രിപുര(എൻഎൽഎഫ്‌ടി) ആണെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്‌തമാക്കി.

Read Also:രാജ്യത്ത് 24 വ്യാജ സർവകലാശാലകളെന്ന് കേന്ദ്രം; കൂടുതലും യു.പി.യിൽ നിന്ന്

ആക്രമണത്തിന് ശേഷം ജവാൻമാരുടെ ആയുധങ്ങൾ കൈക്കലാക്കിയാണ് ഭീകരർ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടത്. ഇവർ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കടന്നതായി സൈനിക വൃത്തങ്ങൾ പറഞ്ഞു.

Story Highlights: Tripura terrorist attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top