Advertisement

ഒരൊറ്റ ക്ലിക്കില്‍ ലോകത്ത് എവിടെയുമുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് എത്തിക്കുന്നു വിഷന്‍ ഇന്ത്യാ വെര്‍ച്യുല്‍ എഡ്യൂപാര്‍ക്കായ ജെനക്‌സ്

August 4, 2021
Google News 1 minute Read
genex

ഇന്ത്യയിലെ വിദ്യാഭ്യാസ ചരിത്രം തിരുത്തി എഴുതുകയാണ് ജെനക്‌സ് ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിദ്യാഭ്യാസം എങ്ങനെ സ്വായത്തമാക്കാം എന്നാണ് ജെനക്‌സ് വിഷന്‍ ഇന്ത്യാ വെര്‍ച്യുല്‍ എഡ്യൂപാര്‍ക്ക് നമ്മളെ പഠിപ്പിക്കുന്നത്.

ലോകത്തിന്റെ നാനാ ഭാഗത്തുള്ള വിദ്യാഭ്യാസ വിജക്ഷണന്മാര്‍, കോഴ്‌സ് പ്രൊവൈഡര്‍മാര്‍, യൂണിവേഴ്‌സിറ്റികള്‍ തുടങ്ങിയവരെ നമ്മുടെ നാട്ടിലെ ഗ്രാമങ്ങളിലുള്ള കുട്ടികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു നൂതനമായ സാങ്കേതിക വിദ്യയാണ് ജെനക്‌സ് വിഷന്‍ ഇന്ത്യാ വിര്‍ച്യൂല്‍ എഡ്യൂപാര്‍ക്ക്. ഇതുവഴി ലോകത്തിന്റെ വിവിധ കോണുകളിലിരുന്നുകൊണ്ട് അവരുടെ അറിവുകള്‍ എവിടേക്ക് വേണമെങ്കിലും സമ്മാനിക്കാം. ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കും അവര്‍ ഇഷ്ടപ്പെടുന്ന വിദ്യാഭ്യാസം നല്‍കാന്‍ ഇതിലൂടെ സാധിക്കും.

ഇന്ന് ഓരോ കോഴ്‌സ് പഠിക്കാനും വ്യത്യസ്തമായ ആപ്ലിക്കേഷനുകളാണുള്ളത്. ഓരോന്നിനും പ്രത്യേകം ഫീസും അടയ്ക്കണം. എന്നാല്‍, ജെനക്‌സിന്റെ പ്ലാറ്റ്‌ഫോമില്‍ എല്ലാം ഒരു കുടക്കീഴില്‍ കിട്ടുന്നുവെന്നതാണ് പ്രത്യേകത. ചുരുക്കി പറഞ്ഞാല്‍ എല്‍.കെ.ജി. മുതല്‍ പി.എച്ച്.ഡി. വരെ ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭിക്കും. ഇത് ഒരു ഫാമിലി പ്ലാറ്റ്‌ഫോം കൂടിയാണ്. ഒരേ സമയം വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പഠിക്കാം.
നിങ്ങളുടെ സുരക്ഷിത ഭാവി തെരഞ്ഞെടുക്കാനും അഭിരുചിക്ക് അനുസരിച്ച കോഴ്സും കോളജുകളും തെരഞ്ഞെടുക്കാനും ഈ പ്ലാറ്റ്ഫോം സഹായിക്കുന്നു.

വിദ്യാര്‍ത്ഥി തെരഞ്ഞെടുക്കുന്ന കോഴ്‌സ് ലോകത്തിന്റെ എവിടെയാണെന്ന് കണ്ടെത്തി ആ സര്‍വകലാശാലയിലോ സ്ഥാപനത്തിലോ ചേര്‍ന്ന് നമ്മുടെ നാട്ടിലിരുന്ന് പഠിക്കാനാകും. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യയിലെ ചെറിയ ഗ്രാമങ്ങളിൽ പോലും അന്താരഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം എത്തിക്കുക എന്നതാണ് ജെനക്‌സിലൂടെ ഉദ്ദേശിക്കുന്നത്.
ഒരു ക്ലിക്കില്‍ ലോകത്ത് എവിടെയുമുള്ള വിദ്യാഭ്യാസം ഒരു കുട്ടിയ്ക്ക് ലഭ്യമാകുന്നു എന്നതാണ് പ്രത്യേകത.

വിവിധ രാജ്യങ്ങളിലെ 13 ലക്ഷത്തില്‍പ്പരം കുട്ടികളോട് നേരിട്ട സംവദിച്ച, നാല് ലക്ഷത്തില്‍പ്പരം അധ്യാപകരെ പരിശീലിപ്പിച്ച, മൂന്നര ലക്ഷത്തില്‍പ്പരം രക്ഷിതാക്കളോട് സംസാരിച്ച ജെനക്‌സിസ് വിഷന്‍ ഇന്ത്യാ വെര്‍ച്യുല്‍ എഡ്യൂപാര്‍ക്കിന്റെ സ്ഥാപകനും ചെയര്‍മാനും പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനുമായ ശ്രീ പി.പി. സുരേഷ് കുമാറാണ് ഈ നൂതന വെർച്വൽ പദ്ധതിയുടെ അമരക്കാരൻ . എഡ്യൂക്കേഷണൽ ഇൻഡസ്ട്രിയിൽ ഒരുപാട് നാളത്തെ അനുഭവ സമ്പത്തുള്ള ആളാണ് അദ്ദേഹം.

കുട്ടികളുടെ യഥാര്‍ത്ഥ കഴിവുകള്‍ കണ്ടെത്തി ആ കഴിവുകള്‍ വളര്‍ത്തിയെടുക്കാനാണ് ജെനക്‌സ് ശ്രമിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍ കുട്ടിയെ ഉയര്‍ത്തുകയാണ് ഇവിടെ . കരിയർ ഡിസൈൻ മുതൽ ജോബ് പ്ലേയ്സ്മെന്റ് വരെ 360 ഡിഗ്രി സേവനങ്ങൾ ആണ് ജെനക്സ് അവതരിപ്പിക്കുന്നത്.

നിങ്ങളുടെ സുരക്ഷിത ഭാവി തെരഞ്ഞെടുക്കാനും അഭിരുചിക്ക് അനുസരിച്ച കോഴ്സും കോളജുകളും തെരഞ്ഞെടുക്കാനും ഈ നമ്പറിൽ ബന്ധപ്പെടുക : 9072225207

കൂടുതൽ വിവരങ്ങൾക്ക്: genexedu.com

Story Highlights: Being your career with Genex Education

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here