ഡൽഹിയിലെ ഒൻപത് വയസ്സുകാരിയുടെ പീഡന കൊലപാതകം ആദ്യന്തര മന്ത്രിക്ക് കത്തയച്ച് സിപിഐഎം

സിപിഐഎം പി ബി അംഗം ബൃന്ദ കാരാട്ടാണ് അമിത് ഷായ്ക്ക് കത്ത് അയച്ചത്. മരിച്ച കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്നും കത്തിൽ ആവശ്യം.അനാസ്ഥയുണ്ടായ പൊലീസുകാർക്കെതിരെ നടപടിയെടുക്കാനും കത്തിൽ ആവശ്യം.ഹത്റാസിനെ അനുസ്മരിപ്പിക്കുന്നതാണ് ഡൽഹി സംഭവമെന്നും ബൃന്ദ കാരാട്ട്.
അതേസമയം രാഹുൽ ഗാന്ധി പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. സമര സ്ഥലത്താണ് രാഹുൽ ഗാന്ധി പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ചത്. പെൺകുട്ടിയുടെ കുടുംബവുമായി സംസാരിച്ച രാഹുൽ ഗാന്ധി കുടുംബത്തിന് നീതി ലഭിക്കണമെന്ന് അറിയിച്ചു. നീതി ലഭിക്കും വരെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പെൺകുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ ബിജെപി ദില്ലി അധ്യക്ഷൻ ആദേശ് ഗുപ്തയ്ക്ക് നേരെ ശക്തമായ പ്രതിഷേധമാണുണ്ടായത്. നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിഷേധം നടത്തുന്ന സ്ഥലത്തേക്കാണ് ആദേശ് ഗുപ്ത എത്തിയത്. കുട്ടിയുടെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുട്ടിയുടെ മരണത്തില്‍ മജസ്ട്രേറ്റ് തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here