ഗായകൻ യോ യോ ഹണി സിംഗിനെതിരെ ഗാർഹിക പീഡന പരാതി; 20 കോടി നഷ്ടപരിഹാരം നൽകണമെന്ന് ഭാര്യ

പ്രശസ്ത ഗായകൻ യോ യോ ഹണി സിംഗിനെതിരെ ഗാർഹിക പീഡന പരാതി. ഭാര്യ ശാലിനി തൽവാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പരാതിയുടെ പശ്ചാത്തലത്തിൽ ഡൽഹി ഹസാരി കോടതി ഹണി സിംഗിനെതിരെ നോട്ടിസ് അയച്ചു. ഓഗസ്റ്റ് 28ന് കേസിൽ വാദം കേൾക്കും.
ഭാര്യ ഷാലിനി തൽവാറിനെ ഹണി സിംഗ് മാനസികമായും ശാരീരികമായും ലൈംഗികമായും സാമ്പത്തികമായും പീഡിപ്പിക്കുന്നുവെന്ന് കേസിൽ പറയുന്നു.
Read Also: മേതിൽ ദേവികയുമായുള്ള വിവാഹ മോചനം; എം മുകേഷിനെതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കണമെന്ന് ബിന്ദു കൃഷ്ണ
20 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ശാലിനി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
സെക്ഷൻ 18 പിഡ്ബ്ല്യുഡിവി ആക്ട് 2005 പ്രകാരം സുരക്ഷ നൽകണമെന്നും ശാലിനി തൽവാർ ആവശ്യപ്പെട്ടു.
Story Highlights: case against yo yo honey singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here