തലയിൽ ബാൻഡേജ്; കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയിൽ വീണ്ടും അഭ്യൂഹം

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയെപ്പറ്റി വീണ്ടും അഭ്യൂഹം. തലക്ക് പിന്നിൽ ബാൻഡേജിട്ട ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് കിമ്മിന്റെ ആരോഗ്യ വാർത്തകൾ മാധ്യമങ്ങളിൽ വീണ്ടും ഇടം പിടിച്ചത്. ജൂലൈ 24 മുതൽ 7 വരെ നടന്ന പീപ്പിൾസ് ആർമി പരിപാടിയിൽ പങ്കെടുക്കുന്ന കിമ്മിന്റെ ചിത്രങ്ങളാണ് ഇപ്പോൾ മദ്ധ്യം ശ്രദ്ധ പിടിച്ച് പറ്റിയത്. ഈ ചിത്രങ്ങളിലാണ് തലയിലെ കറുത്ത പാടുകൾ മറച്ച് ബാൻഡേജ് വ്യക്തമായത്. ജൂലൈക്ക് ശേഷം നടന്ന പരിപാടികളിലും ബാൻഡേജ് വ്യക്തമായിരുന്നു.
കഴിഞ്ഞ കുറച്ചു കാലമായി കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയിൽ പലവിധ അഭ്യൂഹങ്ങളും ഉയർന്നിരുന്നു. എന്നാൽ ഉത്തര കൊറിയ എല്ലാ അഭ്യൂഹങ്ങളെയും തള്ളി. ജൂണിൽ പ്രത്യക്ഷപ്പെട്ട കിം നന്നേ മെലിഞ്ഞിരുന്നു. മെയിൽ അദ്ദേഹം പൊതുപരിപാടികളിൽ പങ്കെടുത്തുമില്ല.
Read Also: ലൈംഗികാരോപണം: ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ രാജി വെക്കണമെന്ന് ജോ ബൈഡൻ
തലയിലുണ്ടായ ചതവാണ് കറുത്ത പാടെന്ന് ചില വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതിന്റെ കാരണം വ്യക്തമല്ല. പാട് മാത്രം കണ്ട് രോഗകാരണം അറിയാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കിം ജോങ് ഉന്നിന്റ ആരോഗ്യസ്ഥിതി മോശമാണെന്ന് പ്രചരിക്കുന്നുണ്ടെങ്കിലും ആരോപണങ്ങൾക്ക് തെളിവ് കണ്ടെത്താൻ ദക്ഷിണകൊറിയൻ രഹസ്യാന്വേഷണ ഏജൻസിക്ക് പോലും സാധിച്ചിട്ടില്ലെന്ന് ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Story Highlights: Kim Jong Un’s head bandage is added to list of mysterious health problems faced by dictator
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here