ടോക്യോ; 200 മീറ്റര്‍ പുരുഷ ഫൈനലില്‍ കാനഡയുടെ ആന്ദ്രെ ഡി ഗ്രാസിന് സ്വര്‍ണം

ടോക്യോ ഒളിമ്പിക്‌സ് 200 മീറ്റര്‍ പുരുഷ ഫൈനലില്‍ കാനഡയുടെ ആേ്രന്ദ ഡി ഗ്രാസിന് സ്വര്‍ണം. 19.62 സെക്കന്റിലാണ് ആേ്രന്ദ ഡി ഗ്രാസ് ഫിനിഷ് ചെയ്തത്. ആന്ദ്രേയുടെ കരിയറിലെ മികച്ച സമയമാണ് 19.62. അമേരിക്കയുടെ ബെന്‍ഡെറകും നോഹ ലെയ്ല്‍സുമാണ് രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. 19.68 സെക്കന്‍ര് ആണ് ബെന്‍ഡെറകിന്റെ സമയം. 19.74 ആണ് നോഹ ലെയ്ല്‍സിന്റെ സമയം.
100 മീറ്ററില്‍ അപ്രതീക്ഷിതമായ തിരിച്ചടി നേടി വെങ്കല മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും 200 മീറ്ററില്‍ സ്വര്‍ണം നേടാന്‍ ആേ്രന്ദ ഡി ഗ്രാസിന് കഴിഞ്ഞു.
ഒളിമ്പിക്‌സില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ പേരിലുള്ള 19.30 സെക്കന്റ് എന്ന റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയാതെ വന്ന പോരാട്ടത്തില്‍ തന്റെ വ്യക്തിഗതമായ ഏറ്റവും മികച്ച സമയം രേഖപ്പെടുത്തിയാണ് ആന്ദ്രേ ഡി ഗ്രാസ് സ്വര്‍ണം നേടിയത്.
Story Highlights: tokyo 200metre final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here