കിണര്‍ നിര്‍മാണത്തിനിടെ വിഷവാതകം ശ്വസിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം
കൊല്ലത്ത് കിണര്‍ നിര്‍മാണത്തിനിടെ വിഷവാതകം ശ്വസിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 16 ലക്ഷം രൂപ ധനസഹായമായി നല്‍കും.
കുണ്ടറ സ്വദേശികളായ രാജന്‍, മനോജ്, ശിവപ്രസാദ്, സോമരാജന്‍ എന്നിവരാണ് കിണര്‍ നിര്‍മാണത്തിനിടെ വിഷവാതകം ശ്വസിച്ച് ശ്വാസം മുട്ടിമരിച്ചത്.
കൊല്ലം കുണ്ടറ പെരുമ്പുഴ കോവില്‍മുക്കില്‍ ജൂലൈ 15നായിരുന്നു അപകടം നടന്നത്. നിര്‍മാണത്തിലിരുന്ന 75 അടിയോളം താഴ്ചയുള്ള കിണറില്‍ ആദ്യം രണ്ട് തൊഴിലാളികളാണ് ഇറങ്ങിയത്. ഇവര്‍ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണതിനെ തുര്‍ന്ന് രക്ഷിക്കാനായി ഇറങ്ങിയതാണ് മറ്റ് തൊഴിലാളികള്‍. നാലുപേരും ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തൊഴിലാളികളെ രക്ഷിക്കാനായി കിണറിലിറങ്ങിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും പുറത്തെത്തിശേഷം കുഴഞ്ഞുവീണിരുന്നു.
Story Highlights: well construction accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here