ടോക്യോ ഒളിമ്പിക്സിലെ തോൽവി; വന്ദന കട്ടാരിയയുടെ കുടുംബത്തിന് നേരെ വംശീയ അധിക്ഷേപം

ടോക്യോ ഒളിമ്പിക്സിൽ ബുധനാഴ്ച്ച നടന്ന വനിതാ ഹോക്കി ഒളിമ്പിക്സ് സെമിഫൈനലിൽ ഇന്ത്യ അർജന്റീനയോട് പരാജയപ്പെട്ടിരുന്നു. മത്സരം അവസാനിച്ച് മണിക്കൂറുകൾക്ക് ശേഷം,ഹരിദ്വാറിലെ റോഷിദാബാദ് ഗ്രാമത്തിലെ ഇന്ത്യൻ വനിതാ ഹോക്കി താരം വന്ദന കട്ടാരിയയുടെ വീടിന് മുന്നിൽ മേൽജാതിയിൽപെട്ട രണ്ട് യുവാക്കൾ പടക്കം പൊട്ടിച്ച്,പരിഹാസ രീതിയിൽ നൃത്തം ചെയ്യുകയും വന്ദനയുടെ കുടുംബത്തിന് നേരെ ജാതി അധിക്ഷേപം നടത്തുകയും ചെയ്തു. കൂടുതൽ ദളിതർ ടീമിലുള്ളതാണ് ഇന്ത്യയ്ക്ക് തോൽവി സംഭവിച്ചത് എന്നും അവർ പറഞ്ഞു.
പ്രതികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തോൽവിയിൽ ഞങ്ങൾ അസ്വസ്ഥരായിരുന്നു എന്നാൽ ടീം പൊരുതിയാണ് തോറ്റത് ഇതുവരെ എത്തിയതിൽ അഭിമാനിക്കുന്നു – വന്ദനയുടെ സഹോദരൻ ശേഖർ പറഞ്ഞു. മത്സരം കഴിഞ്ഞയുടനെ വീടിനു പുറത്ത് മേൽജാതിയിൽപെട്ട രണ്ട് യുവാക്കൾ പടക്കം പൊട്ടിച്ച്,പരിഹാസ രീതിയിൽ നൃത്തം ചെയ്യുകയും ജാതിയുടെ പേരിൽ അധിക്ഷേപം നടത്തുകയും ചെയ്തു.
ഹോക്കി മാത്രമല്ല എല്ലാ കായിക ഇനത്തിൽ നിന്നും ദളിതരെ അകറ്റി നിർത്തണമെന്നും അവർ പറഞ്ഞു എന്നും വന്ദനയുടെ സഹോദരൻ ശേഖർ നൽകിയ പരാതിയിൽ പറയുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പരാതിയുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് മേധാവി പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here