വലിയ വായിൽ ഗിന്നസ്; ലോകത്തിലെ ഏറ്റവും വലിപ്പമേറിയ വായ്; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി യുവതി

കുട്ടിക്കാലത്ത് പലരുടെയും പരിഹാസം സഹിക്കേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ ഉണ്ടായ സങ്കടം ഇപ്പോൾ ഇല്ല, ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ യു.എസ് വംശജയായ സാമന്ത രാംസ്‌ഡെൽ ഇത് പറഞ്ഞത് തികഞ്ഞ അഭിമാനത്തോടെ പറഞ്ഞു. തന്റെ വായയുടെ അസാധാരണ വലിപ്പമാണ് 31കാരിയായ സാമന്തക്ക് ഗിന്നസ് റെക്കോർഡ് നേടിക്കൊടുത്തത്.
Read Also: വൈറലായി സീ ഓട്ടറിൻറെ ടെംപറേച്ചർ നോക്കുന്ന വീഡിയോ
6.52 സെൻറിമീറ്ററാണ് സാമന്തയുടെ വായുടെ വലിപ്പം. തന്റെ വലിയ വായ കൊണ്ടുതന്നെ ടിക് ടോക്കിൽ വൈറലായിരുന്നു സാമന്ത. തൻറെ വായുടെ വലിപ്പം കാണിക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും സാമന്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇത് കണ്ട് പലരും സാമന്തയുടെ വായിനെ പ്രശംസിച്ചതോടെയാണ് സാമന്ത ഗിന്നസ് റെക്കോർഡിൽ ഒരു കൈ നോക്കാൻ തീരുമാനിച്ചത്.
“ഒരു വലിയ ശരീരഭാഗമോ അല്ലെങ്കിൽ മറ്റുള്ളവരിൽനിന്ന് എന്തെങ്കിലും വ്യത്യസ്‌തതയോ ഉണ്ടെങ്കിൽ സങ്കടപ്പെടേണ്ട കാര്യമില്ല. അവർ ഗിന്നസ് ലോക റെക്കോഡിലേക്ക് പോകൂ. നിങ്ങളുടെ ആ കഴിവിനെ പറ്റി അഭിമാനിക്കൂ,” സാമന്ത പറഞ്ഞു.
Story Highlights: Guinness World Record For Biggest Mouth Gape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here