കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിന് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണം: കെ. സുരേന്ദ്രന്‍

കര്‍ക്കിടക വാവ് ബലിതര്‍പ്പണം നടത്താന്‍ വിശ്വാസികള്‍ക്ക് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. വാരാന്ത്യ ലോക്ഡൗണ്‍ ഉള്‍പ്പെടെ എല്ലാ നിയന്ത്രണങ്ങളും സര്‍ക്കാര്‍ നീക്കുമ്പോൾ ബലിതര്‍പ്പണത്തിനും നിയന്ത്രണങ്ങളോടെ അവസരമുണ്ടാകണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ഒരു ക്ഷേത്രത്തിലും ബലിതര്‍പ്പണത്തിന് അനുമതി നല്‍കാത്ത സര്‍ക്കാര്‍ നടപടി ശരിയല്ല. വീടുകളില്‍ ബലിതര്‍പ്പണം നടത്താന്‍ സാധിക്കാത്തവര്‍ക്ക് ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും അതിനുള്ള സംവിധാനമൊരുക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവണം. വാവ് ബലിക്ക് സൗകര്യങ്ങളൊരുക്കാന്‍ ഹൈന്ദവ സംഘടനകള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
അതേസമയം കര്‍ക്കിടക വാവ് ദിവസമായ ഓഗസ്റ്റ് 8 ഞായറാഴ്ച ലോക്ഡൗൺ ഒഴിവാക്കാന്‍ വേണ്ടി സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് ആവശ്യപ്പെട്ടു. അപ്രായോഗികമായ ലോക്ഡൗൺ നിബന്ധനകളില്‍ നിലവില്‍ വരുത്തിയിട്ടുള്ള ഇളവുകള്‍ ഗുണകരമാണെന്നും. എന്നാല്‍ ലോക്ഡൗൺ കാലത്ത് വ്യാപാര സമൂഹത്തിനും, തൊഴിലാളികള്‍ക്കും ഉണ്ടായ ഭീമമായ നഷ്ടത്തിന് സര്‍ക്കാര്‍ പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഹൈന്ദവ സമൂഹത്തിന്റെ ഏറ്റവും മുഖ്യമായ ചടങ്ങുകളിലൊന്നായ കര്‍ക്കിടക വാവ് ദിവസം തിരക്കില്ലാതെ ബലി തര്‍പ്പണം നടത്തുവാന്‍ സാഹചര്യം സൃഷ്ടിക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here