ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ കുറഞ്ഞു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്ക് ശക്തി കുറഞ്ഞു. അതേസമയം, ഓഗസ്റ്റ് ഏഴ് വരെ വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജാർഖണ്ട്, ബീഹാർ, ഒഡീഷ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് പ്രവചനം.
Read Also: കൊവിഡ് : ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
എന്നാൽ മഴക്കെടുതി രൂക്ഷമായ രാജസ്ഥാൻ, മധ്യപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞു. എങ്കിലും ഈ സംസ്ഥാനങ്ങളിൽ സ്ഥിതി നിയന്ത്രണവിധേയമായിട്ടില്ല. പ്രളയ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. രാജസ്ഥാനിൽ കോട്ട, ബാരൻ, ബൂന്ധി, ജൽവാർ ജില്ലകൾ ഇപ്പോഴും വെള്ളത്തിലാണ്. മധ്യപ്രദേശിൻ പ്രളയത്തിലായ ഗ്വാളിയോർ- ചമ്പൽ മേഖലയിലും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല.
Story Highlights: Rainfall in North States
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here