കർഷക പ്രക്ഷോഭം ശക്തമാകുന്നു : തമിഴ്നാട്ടിൽ നിന്നുള്ള കർഷകരുടെ മാർച്ച് ഇന്ന്

ഡൽഹിയിലെ കർഷക പ്രക്ഷോഭം ശക്തമാകുന്നു. തമിഴ് നാട്ടിൽ നിന്നുള്ള കർഷകർ ഇന്ന് ഡൽഹിയിൽ മാർച്ച് നടത്തും. ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നും പാർലമെന്റിലേക്കാണ് മാർച്ച്.
മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുക, കാർഷികോൽപ്പന്നങ്ങൾക്ക് താങ്ങു വിലയും, സർക്കാർ സംഭരണവും നിയമപരമായി ഉറപ്പാക്കുക. വൈദ്യുതി ഭേദഗതി ബില്ല് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. ഇതോടൊപ്പം സംസ്ഥാനത്തിന്റെ പ്രത്യേക ആവശ്യങ്ങൾ കൂടി ഉന്നയിച്ചുകൊണ്ടുള്ള നിവേദനം രാഷ്ട്രപതിക്കു നൽകുമെന്ന് കർഷക നേതാക്കൾ അറിയിച്ചു.
Read Also: സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ച് പ്രതിഷേധം; പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യം
അതേസമയം ജന്തർമന്ദരിൽ നടന്നു വരുന്ന കിസാൻ പാർലിമെന്റ് ഇന്നും തുടരും.
Story Highlights: TN Farmers join protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here