Advertisement

വിവാഹ നിയമങ്ങൾ പൊളിച്ചെഴുതണം: കേരള ഹൈക്കോടതി

August 6, 2021
Google News 1 minute Read
KTU offline exam

രാജ്യത്തെ വിവാഹ നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയമായെന്ന് ഹൈക്കോടതി. വ്യക്തി നിയമത്തിന് പകരം മതേതരമായ ഏകീകൃത നിയമം കൊണ്ടുവരേണ്ടതുണ്ടെന്ന് കോടതി. വിവാഹത്തിനും വിവാഹ മോചനത്തിനും മതേതര ഏകീകൃത നിയമം അനിവാര്യമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഏകീകൃത നിയമം കൊണ്ടുവരേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

Read Also: സംസ്ഥാനത്തെ കൊവിഡ് ചികിത്സാ പ്രോട്ടോകോൾ പുതുക്കി

വിവാഹ മോചനം അനുവദിച്ചതിന്റെ എതിരായി അപ്പീൽ തള്ളി കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിരീക്ഷണം. വിവാഹവും വിവാഹ മോചനവും ഇത്തരം ഏകീകൃത നിയമപ്രകാരം നടപ്പാക്കണം എന്നും നിരീക്ഷണം. പങ്കാളിയുടെ സമ്മതമില്ലാതെ ബലമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വിവാഹമോചനത്തിൻറെ കാരണമായി കണക്കാക്കാം എന്നും കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റേതാണ് ചരിത്രപരമായ നിരീക്ഷണം.

നേരത്തെ ഡൽഹി ഹൈക്കോടതി ഉൾപ്പെടെ ഈ വിഷയത്തി സമാനമായ നിരീക്ഷണം നടത്തിയിരുന്നു. ഏകീകൃത സിവിൽ കോർട്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ കൊണ്ട് വരുന്നത് പരിഗണിക്കണം എന്ന് ഡൽഹി ഹൈക്കോടതി നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ചും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Story Highlight: Kerala High Court on Marriage laws

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here