Advertisement

മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്കില്ല; താത്പര്യം പ്രകടിപ്പിച്ച് പിഎസ്ജി

August 6, 2021
2 minutes Read
messi manchester city psg

ബാഴ്സലോണ വിട്ട ഇതിഹാസ താരം ലയണൽ മെസിയെ മാഞ്ചസ്റ്റർ സിറ്റി ക്ലബിലെത്തിക്കില്ലെന്ന് ക്ലബ് പരിശീലകൻ പെപ് ഗ്വാർഡിയോള. ബാഴ്സലോണയുടെ മുൻ പരിശീലകൻ കൂടിയായ പെപ്പിന് മെസിയെ ക്ലബിലെത്തിക്കാൻ താത്പര്യമുണ്ടായിരുന്നു. എന്നാൽ, ആസ്റ്റൺ വില്ലയിൽ നിന്ന് ജാക്ക് ഗ്രീലിഷിനെ പത്താം നമ്പറുകാരനായി ടീമിൽ എത്തിച്ചു എന്നും അതുകൊണ്ട് തന്നെ ഇപ്പോൾ മെസിയിൽ തങ്ങൾക്ക് താത്പര്യമില്ലെന്നും ഗ്വാർഡിയോള വ്യക്തമാക്കി. (messi manchester city psg)

അതേസമയം, ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജർമ്മൻ മെസിക്കായി മുന്നിലുണ്ട്. മുൻപ് ബാഴ്സലോണയിൽ മെസിക്കൊപ്പം കളിച്ചിരുന്ന ബ്രസീൽ സൂപ്പർ താരം നെയ്മറുടെ ക്ലബായ പിഎസ്ജി മുൻപ് തന്നെ മെസിയെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇത് ഉടൻ സാധുഅമാകുമെന്നാണ് സൂചന.

Read Also: മെസിയുമായി കരാർ പുതുക്കില്ല എന്നത് താരത്തെ ഒപ്പം നിർത്താനുള്ള ബാഴ്സയുടെ തന്ത്രം?

ഇന്നലെയാണ് മെസി ബാഴ്സ വിട്ടു എന്നതിനുള്ള ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. സാമ്പത്തിക, സാങ്കേതിക കാരണങ്ങൾ കൊണ്ട് മെസി ക്ലബ് വിടുകയാണെന്നാണ് വാർത്താകുറിപ്പിലൂടെ ബാഴ്സലോണ അറിയിച്ചത്. 12ആം വയസ്സിൽ ബാഴ്സലോണയുമായി കരാർ ഒപ്പിട്ട താരം 22 വർഷങ്ങൾ ക്ലബിൽ ചെലവഴിച്ചതിനു ശേഷമാണ് മടങ്ങുന്നത്.

അതേസമയം, സൂപ്പർ താരം ലയണൽ മെസിയുമായി കരാർ പുതുക്കില്ല എന്ന ബാഴ്സലോണയുടെ വെളിപ്പെടുത്തൽ തന്ത്രപരമെന്ന് അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ലാ ലിഗയിലെ സാമ്പത്തിക നിയന്ത്രണങ്ങൾക്കകത്തു നിന്ന് മെസിയുമായുള്ള കരാർ പുതുക്കാനാവില്ല. അതുകൊണ്ട് തന്നെ മെസി ലാ ലിഗ വിടും എന്ന പ്രതീതിയുണ്ടാക്കി പ്രസിഡൻ്റ് യാവിയർ തെബാസിൽ പ്രതിസന്ധി ചെലുത്തി മെസിക്ക് മാത്രം ഒരു ഇളവാണ് ബാഴ്സലോണ പ്രതീക്ഷിക്കുന്നതെന്ന് ചില സൂചനകൾ പുറത്തുവരുന്നുണ്ട്.

അഞ്ച് വർഷത്തെ കരാർ അംഗീകരിച്ച് 50 ശതമാനം വേതന ഇളവും അംഗീകരിച്ചതിനു പിന്നാലെയാണ് നാടകീയമായി സൂപ്പർ താരം ഇനി ക്ലബിൽ തുടരില്ലെന്ന് ബാഴ്സലോണ വ്യക്തമാക്കിയത്. കരാർ അംഗീകരിച്ചതിനെ തുടർന്ന് അതിൽ സംശയമുണ്ടെന്നും പരിശോധിക്കുമെന്നും ലാ ലിഗ പ്രസിഡൻ്റ് തെബാസ് വ്യക്തമാക്കിയിരുന്നു. ക്ലബിലേക്ക് പുതുതായി സൈൻ ചെയ്ത താരങ്ങളെയൊന്നും കളിക്കാനിറക്കാനാവില്ലെന്ന പ്രതിസന്ധി മുന്നിൽ നിൽക്കവേയാണ് വേതനം കുറച്ച് മെസി കരാർ അംഗീകരിക്കുന്നത്. എന്നാൽ, ഇതെല്ലാം അസ്ഥാനത്താക്കി ലാ ലിഗ ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങളിൽ കുടുങ്ങി മെസിയും ക്ലബും വേർപിരിയുകയായിരുന്നു.

Story Highlight: lionel messi manchester city psg

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top