ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവിന് സ്റ്റേ

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവിന് സ്റ്റേ. ഒബിസി സംവരണ പട്ടിക വിപുലീകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിന് മുൻപ് ക്രിസ്ത്യൻ നാടാർ വിഭാഗത്തിന് 10 ശതമാനം സംവരണം സർക്കാർ ഏർപ്പെടുത്തിയിരുന്നു. നേരത്തെ ഹിന്ദു നാടാര്‍ വിഭാഗത്തിനാണ് ഈ സംവരണാനുകൂല്യം ഉണ്ടായിരുന്നത്. എല്ലാ നാടാര്‍ വിഭാഗങ്ങള്‍ക്കും സംവരണത്തിന്റെ ആനുകൂല്യം നല്‍കാനായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
Read Also: നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തും
ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
സർക്കാർ സംവരണം ഏർപ്പെടുത്തിയതിൽ ചില വിഭാഗങ്ങൾ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹർജി നൽകിയത്.
ഒബിസി പട്ടിക വിപുലീകരിക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന് ഹൈക്കോടതി പറഞ്ഞു.
Story Highlight: nadar sect obc inclusion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here