പഞ്ചായത്ത് ഫയര്‍റൂമില്‍ തീപിടുത്തം; ഫയലുകള്‍ കത്തിനശിച്ചു

എറണാകുളത്ത് പള്ളിപ്പുറം പഞ്ചായത്തിലെ ഫയര്റൂമിന് തീപിടിച്ചു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് സംഭവം.
തീപിടുത്തം സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ആളപായമടക്കം ഒഴിവാക്കാനായി. ഉടന്‍ തന്നെ പറവൂര്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു.
അതേസമയം പഞ്ചായത്തിലെ സുപ്രധാന ഫയലുകള്‍ കത്തിനശിച്ചെന്നാണ് ആരോപണം. സംഭവത്തിന് പിന്നില്‍ അട്ടിമറിയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Story Highlights: pallipuram panchayath, fire accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here