Advertisement

ഇപ്പോഴുള്ളത് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്ത്യൻ ടീം: സുനിൽ ഗവാസ്കർ

August 6, 2021
Google News 2 minutes Read
sunil gavaskar india team

ഇപ്പോൾ ഉള്ളത് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്ത്യൻ ടീം എന്ന് മുൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ. ഏത് സാഹചര്യത്തിലും നന്നായി കളിക്കാൻ കഴിയുന്ന ടീമാണ് ഇന്ത്യ എന്നും ഓസ്ട്രേലിയയെ അവരുടെ മണ്ണിൽ കീഴ്പ്പെടുത്തിയതിനാൽ ഈ ടീം കരുത്തരാണെന്നും ഗവാസ്കർ പറഞ്ഞു. (sunil gavaskar india team)

“നിലവിലെ ടീം ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്ത്യൻ ടീമാണ്. 1983ലെയും 86ലെയും ടീമുകൾക്ക് മാത്രമാണ് ഇത്ര ആഴവും ബാലൻസും ഉണ്ടായിരുന്നത്. കൂടുതൽ ഗെയിംചേഞ്ചർമാർ ഉള്ളതുകൊണ്ടും ഈയിടെ ഓസ്ട്രേലിയയെ അവരുടെ മണ്ണിൽ തന്നെ കീഴ്പ്പെടുത്തിയതിനാലും ഈ ടീം കരുത്തരാണ്. വെയിലുണ്ടെങ്കിൽ ഇന്ത്യ ഈ പരമ്പര അനായാസം ജയിക്കും. മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കിലും ഇന്ത്യ തന്നെ ജയിക്കും. പക്ഷേ, ഒരു ടെസ്റ്റ് ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം.”- ഗവാസ്കർ പറഞ്ഞു.

Read Also: വാലുപൊക്കി വാലറ്റം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 278നു പുറത്ത്; ലീഡ് 95 റൺസ്

അതേസമയം, ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് 95 റൺസ് ലീഡ്. ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 183 പിന്തുടർന്നിറങ്ങിയ ഇന്ത്യ 278 റൺസെടുത്ത് എല്ലാവരും പുറത്തായി. 84 റൺസെടുത്ത ലോകേഷ് രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രവീന്ദ്ര ജഡേജയും (56) ഇന്ത്യക്കായി തിളങ്ങി. അവസാന സ്ഥാനങ്ങളിലിറങ്ങി മികച്ച പ്രകടനം നടത്തിയ ജസ്പ്രീത് ബുംറ (28), മുഹമ്മദ് ഷമി (13), മുഹമ്മദ് സിറാജ് (7 നോട്ടൗട്ട്) എന്നിവർ ഇന്ത്യൻ സ്കോറിൽ നിർണായക സംഭാവനകൾ നൽകി. ഇംഗ്ലണ്ടിനായി ഒലി റോബിൻസൺ അഞ്ച് വിക്കറ്റ് വീഴ്ത്തി. ജെയിംസ് ആൻഡേഴ്സണ് നാല് വിക്കറ്റുണ്ട്.

അവസാന വിക്കറ്റിൽ 33 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടുയർത്തിയ സിറാജ്-ബുംറ സഖ്യം ഇന്ത്യയുടെ ലീഡ് നൂറിനരികെ എത്തിക്കുകയായിരുന്നു.

രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ശ്രദ്ധാപൂർവം മുന്നേറുകയാണ്. അവസാനം വിവരം ലഭിക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 21 റൺസാണ് ഓപ്പണർമാർ ചേർന്ന് നേടിയിരിക്കുന്നത്.

Story Highlight: sunil gavaskar about current india team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here