Advertisement

ബിടെക് പരീക്ഷാ നടത്തിപ്പ് ; കേരള സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികൾ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

August 6, 2021
Google News 0 minutes Read

കൊവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ ബിടെക് പരീക്ഷാ നടത്തിപ്പ് ചോദ്യം ചെയ്ത് കേരള സാങ്കേതിക സർവകലാശാലയിലെ ഒരുവിഭാഗം വിദ്യാർത്ഥികൾ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.കേരളത്തിൽ പഠിക്കുന്ന ഇതര സംസ്ഥാനത്ത് നിന്നുള്ള വിദ്യാർത്ഥികൾക്ക് തീരുമാനം പ്രയാസമുണ്ടാക്കുമെന്നും ഹർജിയിലുണ്ട്.

എഴുത്തു പരീക്ഷ നടത്താനുള്ള കേരള സാങ്കേതിക സർവകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും ഓൺലൈനായി ക്രമീകരണം ഏൽപ്പെടുത്തണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. കൊവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിലെ പരീക്ഷ നടത്തിപ്പ് അപകടകരമെന്നാണ് വാദം.

ഈ ആവശ്യം ഇന്നയിച്ച് നേരത്തെ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജികൾ കോടതി തള്ളിയിരുന്നു. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിദ്യാർത്ഥികളുടെ ഹർജികൾ പരിഗണിക്കുക.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here