മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ നിയമനം വിവാദത്തില്‍

മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ കാഷ്വല്‍ ലേബര്‍ സ്ഥിര നിയമനം വിവാദത്തില്‍. തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് സുപ്രിംകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനിടെയാണ് സര്‍വകലാശാല മുന്നൂറ്റി ഒമ്പതോളം ജീവനക്കാരെ പുതുതായി നിയമിക്കുന്നത്.
സര്‍വകലാശാലയുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം തൊഴിലാളികളും രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിക്കിടെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ അനിശ്ചിതകാല നിരാഹര സമരം തുടങ്ങിയിരിക്കുകയാണ് ഇവര്‍.
അതേസമയം സുപ്രിംകോടതി വിധി തൊഴിലാളികള്‍ക്ക് അനുകൂലമായി വന്നാല്‍ നൂറോളം ഒഴിവുകള്‍ നീക്കിവച്ചിട്ടുണ്ടെന്നാണ് സര്‍വകലാശാല അധികൃതരുടെ വിശദീകരണം. വര്‍ഷങ്ങളായി ചെയ്യുന്ന തൊഴില്‍ നഷ്ടമായാല്‍ എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍.
Story Highlight: agriculture university
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here