Advertisement

നീരജ് ചോപ്രയ്ക്ക് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ

August 7, 2021
0 minutes Read
bcci internal complaint committee chairman resigned

ഇന്ത്യയ്ക്ക് വേണ്ടി അത്‌ലറ്റിക്‌സിൽ ആദ്യ സ്വർണം നേടിത്തന്ന ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് ഒരുകോടി രൂപ സമ്മാനമായി നൽകുമെന്ന് ബിസിസിഐ. 2008 ൽ ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിംപിക്‌സിൽ വ്യക്തിഗത സ്വർണം നേടുന്ന ഇന്ത്യക്കാരനാണ് നീരജ് ചോപ്ര. ടോക്യോ ഒളിമ്പിക്സിൽ ഇതുവരെ ഇന്ത്യ ആറ് മെഡലുകളാണ് നേടിയത്.

2012 ലണ്ടൻ ഒളിംപിക്‌സിലാണ് ഇതിന് മുമ്പ് ഇന്ത്യ ആറ് മെഡലുകൾ നേടിയത്. അണ്ടർ 20 ലോകചാമ്പ്യനും ഏഷ്യൻ ഗെയിംസ് ചാംപ്യനുമായിരുന്നു നീരജ്. 88.07 മീറ്ററാണ് സീസണിൽ നീരജിന്റെ മികച്ച ദൂരം. ഇക്കഴിഞ്ഞ മാർച്ചിൽ പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രീയിലാണ് നീരജ് ഈ ദൂരം താണ്ടിയത്.

വനിതകളുടെ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ മീരാ ഭായ് ചാനുവിനും പുരുഷ ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ രവികുമാർ ദഹിയക്കും 50 ലക്ഷം രൂപ വീതവും വനിത ബോക്‌സിങിൽ വെങ്കലം നേടിയ ലവ്‌ലിനയ്ക്കും പുരുഷ ബോക്‌സിങിൽ വെങ്കലം നേടിയ ബജ്‌രംഗ് പൂനിയക്കും ബാഡ്മിന്റണിൽ വെങ്കലം നേടിയ പി.വി. സിന്ധുവിനും 25 ലക്ഷം രൂപയും നൽകുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. കൂടാതെ വെങ്കല മെഡൽ നേടിയ പുരുഷ ഹോക്കി ടീമിന് 1.25 കോടി രൂപ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top