അമേരിക്കയിൽ 50 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ചുവെന്ന് വൈറ്റ് ഹൗസ്

അമേരിക്കയിലെ ആകെ ജനസംഖ്യയുടെ പകുതി ആളുകളും പൂർണമായി കൊവിഡ് വാക്‌സിൻ സ്വീകരിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയിലെ 165 ദശലക്ഷത്തിലധികം ജനങ്ങളും രണ്ട് ഡോസ് മോഡേണ അല്ലെങ്കിൽ ഫൈസർ വാക്സിൻ അല്ലെങ്കിൽ ജോൺസൺ ആൻഡ് ജോൺസന്റെ ഓരോ ഡോസും സ്വീകരിച്ച് കഴിഞ്ഞു.
വെള്ളിയാഴ്ചയാണ് വൈറ്റ് ഹൗസ് വിവരം അറിയിച്ചത്. കൊവിഡ് ഡെൽറ്റ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കുത്തിവെയ്പ്പ് വർധിച്ച സാഹചര്യത്തിലാണ് ഇത്. വൈറ്റ് ഹൗസ് കൊവിഡ് -19 ഡാറ്റ ഡയറക്ട്ർ സൈറസ് ഷഹപർ ആണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
Read Also: അഫ്ഗാൻ മീഡിയ തലവനെ വധിച്ച് താലിബാൻ
മെയ് അവസാനത്തോടെ തന്നെ പ്രായപൂർത്തിയായ അമേരിക്കക്കാരിൽ പകുതിയും പൂർണ്ണമായും വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞിരുന്നു. പുതുതായി വാക്‌സിൻ സ്വീകരിച്ചവരുടെ ശരാശരി കഴിഞ്ഞ ആഴ്ചയിൽ നിന്ന് 11 ശതമാനവും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 44 ശതമാനവും വർദ്ധിച്ചതായി ഷഹപർ പറഞ്ഞു.
ആഗോളതലത്തിൽ കൊവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച രാജ്യമാണ് അമേരിക്ക. കൊവിഡ് രോഗബാധയെ തുടർന്ന് അമേരിക്കയിൽ ഇതൊനൊടകം മരണപ്പെട്ടത് 615,000 പേരാണ്. ജനുവരിയിൽ ജോ ബൈഡൻ സ്ഥാനമേറ്റതോടെ ജനങ്ങളോട് വാക്‌സിൻ സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു.
വാക്‌സിൻ നൽകുന്നത് വർധിച്ചതോടെ അമേരിക്കയിൽ ഉടൻ സാധാരണ ജീവിതം തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഡെൽറ്റ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യം വന്നതോടെ വീണ്ടും പഴയ നിലയിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി കൊവിഡ് ബാധിതരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
Story Highlight: Half of US population vaccinated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here